ദുബൈ: ഇത്തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി കളിക്കളത്തില്‍ ഇറങ്ങാന്‍ സുരേഷ് റെയ്‌നയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതായി ടീം സി.ഇ.ഒ കെഎസ് വിശ്വനാഥന്‍ വ്യക്തമാക്കി. റെയ്‌ന മടങ്ങിയത് എന്തിനാണ് എന്നതില്‍ വ്യക്തതയില്ല. ഈ ബുദ്ധിമുട്ടേറിയ വേളയില്‍ റെയ്നക്കും കുടുംബത്തിനും ഒപ്പം നില്‍ക്കുന്നതായി വിശ്വനാഥന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഫാസ്റ്റ് ബൗളര്‍ ദീപക് ചഹാറിന് അടക്കം ചെന്നൈ സ്റ്റാഫിലെ പത്തു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങുന്നത്. ഈയിടെ ധോണിക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റെയ്‌ന വിരമിച്ചിരുന്നു.

അതിനിടെ, കോവിഡ് ടൂര്‍ണമെന്റിന് ഭീഷണിയാകില്ല എന്ന് ബി.സി.സി.ഐ അറിയിച്ചു. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്തമാക്കി.