india
സുരേഷ് റെയ്നയുടെ ബന്ധുക്കള്‍ക്ക് നേരെയുള്ള അക്രമം; മൂന്ന് പേര് അറസ്റ്റില്‍

ചണ്ഡീഗഢ്: സുരേഷ് റെയ്നയുടെ ബന്ധുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഷാരൂഖ് ഖാന്, സാവന്‍, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ചാ സംഘം നടത്തിയ ആക്രമണത്തില്‍ അമ്മാവന് അശോക് കുമാറും മകനും കൊല്ലപ്പെട്ടിരുന്നു. റെയ്നയുടെ അമ്മായിക്കും ബന്ധുക്കള്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തിലെ മൂന്ന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അതേസമയം, പതിനൊന്ന് പേര് കൂടി അറസ്റ്റിലാകാനുണ്ടെന്ന് ഡിജിപി ദിന്‍കര്‍ ഗുപ്ത അറിയിച്ചു.
ഓഗസ്റ്റ് 19ന് അര്‍ധരാത്രിയായിരുന്നു ആക്രമണമുണ്ടായത്. റെയ്നയുടെ പിതൃസഹോദരി ആശാ ദേവിയുടെ കുടുംബമാണ് പത്താന്‍കോട്ടില്‍ താമസിക്കുന്നത്. കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് റെയ്ന ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയത്.
ആക്രമണത്തിന് പിന്നാലെ, കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നൂറിലധികം പേരെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. സെപ്റ്റംബര്‍ 15നാണ് അക്രമി സംഘത്തിലെ മൂന്ന് പേരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടിയ സംഘത്തില്‍ നിന്നും എകെ എന്നെഴുതിയ സ്വര്‍ണ മോതിരം, സ്വര്‍ണമാല, 1530 രൂപ, അടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് വടികള്‍ എന്നിവയും ഇവര്‍ താമസിച്ച സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് സൂചന. ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും പഞ്ചാബിലുമായി സമാനമായ നിരവധി കവര്‍ച്ചകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. രാജസ്ഥാന് സ്വദേശികളാണ് മൂന്നു പേരും. കവര്‍ച്ചയ്ക്ക് ശേഷം മൂന്ന് പേരടങ്ങുന്ന ചെറു സംഘമായി പിരിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തി. കവര്‍ച്ചയില്‍ ലഭിച്ച സ്വര്‍ണവും പണവും വീതം വെച്ച് സംഘം പലവഴിക്ക് പരിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പതിനൊന്ന് പേരെ കൂടി അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് ഡിജിപി പറയുന്നു. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
india
പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 7 മരണം; 15 പേര്‍ക്ക് പരിക്ക്
പഞ്ചാബിലെ ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അദ്ദയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര് മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേറ്റു.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അദ്ദയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര് മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേറ്റു.
സുഖ്ജീത് സിംഗ് (ഡ്രൈവര്‍), ബല്‍വന്ത് റായ്, ധര്‍മ്മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദര് കൗര്‍, ആരാധ്ന വര്‍മ്മ എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 324 (4) (സ്വത്തിന് നാശമുണ്ടാക്കുന്ന വികൃതി) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബുള്ളോവല്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സബ് ഇന്‍സ്പെക്ടര്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.
നഷ്ടപരിഹാരവും കര്‍ശന നടപടിയും ആവശ്യപ്പെട്ട് മണ്ഡിയാലയിലെയും സമീപ ഗ്രാമങ്ങളിലെയും നിവാസികള്‍ ധര്‍ണ നടത്തി, മൂന്ന് മണിക്കൂറിലധികം ഗതാഗതം തടഞ്ഞു.
രാം നഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുകയായിരുന്ന ടാങ്കര്‍ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് മാരകമായ സ്ഫോടനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
india
ദരിദ്രരെ വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടുന്നു, വോട്ട്കൊള്ള സര്‍ക്കാരിന്റെ തെറ്റുകള്‍ മറച്ചുവെക്കാന്‍: കപില്‍ സിബല്‍
വോട്ട് കൊള്ള കേന്ദ്ര സര്‍ക്കാറിന്റെ തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ പറഞ്ഞു.

വോട്ട് കൊള്ള കേന്ദ്ര സര്‍ക്കാറിന്റെ തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിലെ ദരിദ്രരെ വോട്ടവകാശത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വോട്ടര്‍ പട്ടികയില്‍ നിന്ന് ദരിദ്രരെ ഒഴിവാക്കുന്നതില്‍ ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാരുടെ സംശയാസ്പദമായ പങ്കിനെ അദ്ദേഹം ചോദ്യം ചെയ്തു. ജനാധിപത്യ കക്ഷികള്‍ എല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട അടിയന്തരാവസ്ഥയാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ദേശീയ രാഷ്ട്രീയത്തിലും ഭരണഘടനാ സംരക്ഷണത്തിലും മുസ്ലിംലീഗിന്റെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.
india
മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ജവഹര്‍ലാല്‍ നെഹ്റു ഇന്റോര്‍ സ്റ്റേഡിയത്തില്‍ വിര്‍ച്വല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടനം.

ആവേശകരമായ ചടങ്ങില്‍ ഡല്‍ഹിയിലെ മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു ഇന്റോര്‍ സ്റ്റേഡിയത്തില്‍ വിര്‍ച്വല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടനം. മുസ്ലിംലീഗ് ദേശീയ നേതാക്കളും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാക്കളും സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു.
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; 62,192 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
-
india3 days ago
പാക്കിസ്ഥാനുമായി ഉഭയകക്ഷി ബന്ധമില്ലെന്ന് സര്‍ക്കാര്‍; ഏഷ്യാ കപ്പിന് പച്ചക്കൊടി
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
india3 days ago
പഞ്ചാബില്‍ ശിഹാബ് തങ്ങള്‍ സ്മാരകം ഇന്ന് സമര്‍പ്പിക്കും
-
kerala2 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി
-
kerala3 days ago
ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം