കല്‍പ്പറ്റ: യുവതിയെ വനത്തില്‍ കൊണ്ടുപോയി ബലാത്സംഘം ചെയ്ത മധ്യവയസ്‌കനെ പൊലീസ് കേസെടുത്തു. തൊണ്ടര്‍നാട് പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ച് മക്കിയാട് ഫോറസ്റ്റില്‍ കൊണ്ടുപോയി ബലാത്സംഘം ചെയ്ത കേസില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി അശോകന്‍ (45) നെതിരെയാണ് തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ 2019ല്‍ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. പ്രതിക്കായി തലപ്പുഴ എസ്.ഐ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു.