Connect with us

kerala

റാസയും ബീഗവും സൈനൂട്ടിയും പാടി ഗസല്‍ പെയ്ത്തിലലിഞ്ഞ് ഫ്രീഡം സ്‌ക്വയര്‍

ഇന്ന് ഫ്രീഡം സ്‌ക്വയറില്‍ തോല്‍പാവക്കൂത്ത് അരങ്ങേറും.

Published

on

കോഴിക്കോട്: കലോത്സവ നഗരിയില്‍ ഗസല്‍ വിരുന്നൊരുക്കി റാസയും ബീഗവും സൈനൂട്ടിയും. ഗുലാംഅലിയും മെഹദിഹസനും ബാബൂക്കയും ഉമ്പായിയും പുനര്‍ജനിച്ച ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലെ വേദിയില്‍ വിരഹവും പ്രണയവും ഒരുമിച്ചൊഴുകി. പഴയ പാട്ടുകള്‍ക്കൊപ്പം റാസയും ബീഗവും മകള്‍ സൈനൂട്ടിയും പാടി ഹിറ്റാക്കിയ നീയെറിഞ്ഞല്ല്, ഓമാലാളെ നിന്നെയോര്‍ത്ത് തുടങ്ങിയ ഗാനങ്ങളും ആസ്വദാക മനസുകളുടെ ഹൃദയം കവര്‍ന്നു.

ഇവര്‍ക്കൊപ്പം ഓര്‍കസ്ട്ര കൈകാര്യം ചെയ്ത ഗസല്‍ ഗായകനായിരുന്ന ഉമ്പായിയുടെ മകനും പ്രമുഖ ഗിറ്റിസ്റ്റുമായ സമീര്‍ ഉമ്പായി, തബലയില്‍ വിസ്മയം തീര്‍ത്ത ജിത്തു ഉമ്മന്‍ തോമസ്, വൈലിനില്‍ വിവേക് എന്നിവരും ശ്രദ്ധേയ സാനിധ്യമായി. സദസില്‍ നിന്നുള്ള ആവശ്യം ശക്തമായതോടെ ഓര്‍ക്രസ്ട്രാ അംഗങ്ങളും റാസക്കും ബീഗത്തിനുമൊപ്പം പാടി. സല്‍ജാസ് കൊണ്ടോട്ടിയാണ് ശബ്ദ ക്രമീകരണങ്ങള്‍ നേതൃത്വം നല്‍കിയത്. രാത്രി വൈകി അവസാനിച്ച പരിപാടിയില്‍ നൂറുകണക്കിന് ഗസല്‍ പ്രേമമികളാണ് സാക്ഷികളായത്. ഇന്ന് ഫ്രീഡം സ്‌ക്വയറില്‍ തോല്‍പാവക്കൂത്ത് അരങ്ങേറും.

kerala

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തില്‍

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

Published

on

ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി വീടിന്റെ വാതില്‍ക്കല്‍ കൂടി പോയിട്ട് പോലും തന്റെ വീട്ടിലേക്ക് കയറിയിട്ടില്ല. എന്തുകൊണ്ട് ജാവഡേക്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു? മുഖ്യമന്ത്രി പോലും പറയുന്നു, ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന്. ഇപി ജയരാജന്‍ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയിലാണോ പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഇന്ത്യയില്‍ ആണോ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

Continue Reading

kerala

ജാവദേക്കർ വിവാദം; ഇപിയെ തൊടുമോ പാർട്ടി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

Published

on

ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് യോഗത്തിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഖ്യ ചര്‍ച്ച ഇ പി വിവാദത്തെ കേന്ദ്രീകരിച്ച് ആകും. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മുന്നണി കണ്‍വീനരുടെ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ പിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞെങ്കിലും ആരോപണങ്ങളുടെ കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇ പിക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ളത്.

 

Continue Reading

kerala

നടുറോഡിലെ മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുളള തര്‍ക്കത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. മേയര്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് വീശദീകരണം. കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രം നടപടിയെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്‌പോരുണ്ടായത്. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്നാണ് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ആരോപിച്ചത്.

മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.

 

Continue Reading

Trending