Connect with us

Video Stories

കിങ്‌സ് കപ്പ്: റയലിന് സെല്‍റ്റാവിഗോയുടെ ഷോക്ക്

Published

on

മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. സ്വന്തം തട്ടകത്തില്‍ സെല്‍റ്റാവിഗോയാണ് റയലിനെ 2-1ന് അട്ടിമറിച്ചത്. പരാജയമറിയാതെ 40 കളികളെന്ന റെക്കോര്‍ഡിട്ട ശേഷം റയലിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം ലാലീഗയില്‍ ടോപ്‌സ്‌കോററായ സ്പാനിഷ് താരം ഇയാഗോ അസ്പാസാണ് റയലിനെ ഞെട്ടിച്ചു കൊണ്ട് 64-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അഞ്ചു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ലീഡിനുണ്ടായിരുന്നുള്ളൂ. 69-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലോയിലൂടെ റയല്‍ സമനില പിടിച്ചു. എന്നാല്‍ 59,000 ത്തോളം വരുന്ന സാന്റിയാഗോ ബര്‍ണബ്യൂവിലെ കാണികളെ അമ്പരപ്പിച്ചു കൊണ്ട് ഒരു മിനിറ്റിനകം സെല്‍റ്റാവിഗോ ലീഡ് നേടി. ഇയാഗോ അസ്പാസിന്റെ മികച്ച നീക്കമാണ് ഗോളിന് വഴിവെച്ചത്. സെല്‍റ്റയുടെ ഫുള്‍ ബാക്ക് ജോണി കാസ്‌ട്രോയുടെ ഷോട്ട് കികോ കാസില്ലയെ മറി കടന്ന് വലയിലായി. സ്‌കോര്‍ 2-1. റയലിനെതിരെ കിങ്‌സ് കപ്പില്‍ ഇതാദ്യമായാണ് സെല്‍റ്റവിഗോ എവേ മത്സരത്തില്‍ വിജയം നേടുന്നത്. അവസാന മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ കരീം ബെന്‍സീമ ചില മികച്ച ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ റയല്‍ പരാജയപ്പെട്ടു. ഞായറാഴ്ച ലാ ലീഗയില്‍ രണ്ടാം സ്ഥാനക്കാരായ സെവില്ലയോട് 2-1ന് തോറ്റതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സെല്‍റ്റാവിഗോ റയലിനെ മുട്ടുകുത്തിച്ചത്.

medium_2017-01-19-28fa9ed3e2എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ കളിയില്‍ വേണ്ടത്ര ഏകാഗ്രത കാണിക്കാന്‍ തങ്ങള്‍ക്കായില്ലെന്നുമായിരുന്നു മത്സര ശേഷം റയല്‍ കോച്ച് സിനഡിന്‍ സിദാന്റെ പ്രതികരണം. ഇത്തവണ മോശം പ്രകടനമാണ് ടീം കാഴ്ചവെച്ചതെങ്കിലും രണ്ടാം പാദത്തില്‍ തിരിച്ചു വരാനാവുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരം. സെമി ഫൈനലില്‍ എത്തണമെങ്കില്‍ റയലിന് രണ്ട് ഗോളുകളുടെ ജയമോ അല്ലെങ്കില്‍ ചുരുങ്ങിയത് 3-2ന്റെ വിജയമെങ്കിലും വേണം. ഇരു പാദ മത്സരങ്ങളില്‍ സ്വന്തം ഗ്രൗണ്ടില്‍ 2-1ന് തോറ്റ ശേഷം റയല്‍ ഇതുവരെ എതിരാളികളെ മറികടന്ന് സെമിയില്‍ പ്രവേശിച്ചിട്ടില്ല. മറ്റൊരു മത്സരത്തില്‍ ഡെപോര്‍ട്ടിവോ അലാവസ് രണ്ടാം ഡിവിഷന്‍ ടീമായ അല്‍കോര്‍കോണിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു.

india

‘ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന്’ നവ്‌ജ്യോത് സിങ് സിദ്ദു

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു.

Published

on

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. രാഹുല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്നും സിദ്ദു. തടവുശിക്ഷ പൂര്‍ത്തിയാക്കി പട്യാല ജയിലില്‍ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ ജനാധിപത്യം എന്നൊന്നുമില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. പഞ്ചാബിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലമാകുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഞാന്‍ ജയില്‍ മോചിതനാക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

Continue Reading

Culture

മാഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ ആദ്യമായി ബാങ്ക് വിളിച്ചു: ഇഫ്താറിനായി ഒത്തുകൂടിയത് നിരവധി പേര്‍

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.

Published

on

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍. റമസാന്‍ മാസത്തില്‍ കത്തീഡ്രലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ്് ഇഫ്താറില്‍ പങ്കെടുത്തത്.

ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വീഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിഥികള്‍ക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാന്‍ ആംഗ്ലിക്കന്‍ സഭ പള്ളിക്കുള്ളിലെ പീഠങ്ങള്‍ മാറ്റിയിരുന്നു.

Continue Reading

india

ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്

Published

on

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ഇതിൽ പ്രധാനപ്പെട്ട പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്.

Continue Reading

Trending