Connect with us

kerala

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്

സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Published

on

ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.

എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്വല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ഥാടകരെ കടത്തിവിടും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളില്‍ നിലയ്ക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.

 

 

kerala

യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍

ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

അതേസമയം ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കേറ്റ ശമാലി ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ദാസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നുമുള്ള ആരോപണം ശാമിലി ആവര്‍ത്തിക്കുന്നു.

ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഭിഭാഷക ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി ഇന്ന് പരാതി നല്‍കി.

ഉച്ചയോടെ അഭിഭാഷകയുമായി പൊലീസ് വഞ്ചിയൂരിലെ ഓഫീസിലെത്തി തെളിവ് ശേഖരിച്ചു.

അതേസമയം ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് ശ്യാമിലിയെ ബെയ്‌ലിന്‍ മര്‍ദിച്ചത്.

Continue Reading

kerala

പാലക്കാട് ബെവ്‌കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്.

Published

on

പാലക്കാട് മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇര്‍ഷാദ് ക്യൂവില്‍ നില്‍ക്കുന്നതിനിടെ രണ്ട് പേര്‍ ചേര്‍ന്ന് ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

ക്യൂ നില്‍ക്കുന്നതിനിടെയുണ്ടായ തര്‍ക്കം പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

യുവാവിനെ കുത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

kerala

പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Published

on

എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 2നാണ് പതിയാരം പള്ളിയില്‍ വൈദികനായി ചാര്‍ജ്ജെടുത്തത്.

കിടപ്പുമുറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് വികാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്പ്യാര്‍ വൈദികനെ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.

പള്ളി ജീവനക്കാരും നാട്ടുകാരും പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending