കോഴിക്കോട്: റോഡപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. ദേശീയപാത 66 ല്‍ പന്തീരാങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ് സര്‍ജന്‍ മലപ്പുറം സ്വദേശി ഹര്‍ഷാദ് അഹമ്മദ് (24) ആണ് മരിച്ചത്. ദേശീയ പാതയിലൂടെ പോത്തിനെ നടത്തിച്ച് കൊണ്ടു പോകുമ്പോള്‍ കുതറി ഓടിയ പോത്ത് ഹര്‍ഷാദ് അഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചതിനാല്‍ റോഡില്‍ തെറിച്ച് വീണ ഡോക്ടറുടെ ദേഹത്തു കൂടെ എതിരെ വന്ന ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
Be the first to write a comment.