Connect with us

More

മയാമി ഓപണില്‍ ഫെഡറര്‍ – നദാല്‍ കലാശം

Published

on

മയാമി: സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും തങ്ങളുടെ കരിയറിലെ 23-ാം ഫൈനലില്‍ ഏറ്റുമുട്ടുന്നു. മയാമി മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഞായറാഴ്ചയാണ് സൂപ്പര്‍ താരങ്ങളുടെ നേരങ്കം.
ടൈ ബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തില്‍ 21-കാരനായ നിക്ക് കിര്‍ഗിയോസിനെ 7-6, 6-7, 7-6 ന് വീഴ്ത്തിയാണ് ഫെഡറര്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. പരിചയ സമ്പന്നനായ ഫെഡററെ മൂന്ന് മണിക്കൂറിലധികം സമയം സെന്റര്‍ കോര്‍ട്ടില്‍ തളച്ചിട്ട ഓസ്‌ട്രേലിയന്‍ താരം ആരാധകരുടെ മനംകവര്‍ന്നാണ് ഒടുവില്‍ തോല്‍വി സമ്മതിച്ചത്. അന്തിമ ഘട്ടത്തില്‍ സെര്‍വുകളില്‍ കിര്‍ഗിയോസ് വരുത്തിയ പിഴവാണ് ഫെഡറര്‍ക്ക് അനുകൂലമായത്. ടൈബ്രേക്കര്‍ 72 മിനുട്ട് നീണ്ടുനിന്നു.
ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ 6-1, 7-5 ന് വീഴ്ത്തിയായിരുന്നു നദാലിന്റെ ഫൈനല്‍ പ്രവേശം. 38 സ്വയംപ്രേരിത പിഴവുകള്‍ വരുത്തിയ ഫോഗ്നിനിക്കെതിരെ തന്റെ പരിചയ സമ്പത്താണ് നദാലിന് ഗുണമായത്. 29 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ തളര്‍ന്നവശനായ ഫോഗ്നിനി ആദ്യസെറ്റ് പെട്ടെന്ന് അടിയറ വെച്ചപ്പോള്‍ നദാല്‍ നിഷ്പ്രയാസം മുന്നേറുമെന്ന് തോന്നിയെങ്കിലും രണ്ടാം സെറ്റില്‍ കനത്ത പോരാട്ടം കാഴ്ചവെച്ചാണ് ഫോഗ്നിനി മടങ്ങിയത്.

kerala

ശബരിമലയിൽ ദർശന സമയം കൂട്ടും

ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും

Published

on

ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് എത്തിയിട്ടുണ്ട്. തീർഥാടകരെ കയറ്റുന്നതിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഐ ജി. ദക്ഷിണമേഖല ഐജി സ്പർജൻ കുമാർ സന്നിധാനത്തെത്തി. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല

ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം

Published

on

സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ അന്തരിച്ച സഹചര്യത്തിലാണ് പാർട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്.

ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.

 

Continue Reading

kerala

വയനാട് വാകേരിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്

കടുവയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Published

on

വയനാട് വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. കടുവ നരഭോജിയാണെന്ന് ഉറപ്പിച്ച ശേഷമാകും നടപടി. കടുവയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കടുവയെ മയക്കുവെടിവെക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറങ്ങുന്നത് വരെ ഉപവാസ സമരവും പ്രഖ്യാപിച്ചിരുന്നു.

Continue Reading

Trending