തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ അടക്കം ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡിവൈഎസ്പി പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഒരാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാട്ടാക്കടക്കു സമീപത്തു നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ പൊലീസ് ചെയ്യുന്നുണ്ട്. അതേസമയം, കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആസ്പത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.