സിനിമാ ചിത്രീകരണത്തിനിടയില്‍ നടന്‍ നാനിയോട് പൊട്ടിത്തെറിച്ച് നടി സായ് പല്ലവി. തെലുങ്ക് സിനിമയായ മിഡില്‍ ക്ലാസ് അബ്ബായ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സായ് പല്ലവി നാനിയോട് ദേഷ്യപ്പെട്ടത്. തുടര്‍ന്ന് നാനി സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

ഇരുവരും ചേര്‍ന്നുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം. സായ് പല്ലവി ചിത്രത്തിലെ നായകനായ നാനിയോട് ദേഷ്യപ്പെടുകയായിരുന്നു. താരങ്ങള്‍ വഴക്ക് തുടരുകയും സായി ദേഷ്യപ്പെടുകയും ചെയ്തു. പിന്നീട് ഷൂട്ടിങ് നിര്‍ത്തിവെച്ച് നാനി സെറ്റില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. നിര്‍മ്മാതാവും സംവിധായകനും ഇടപെട്ട് പിന്നീട് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ സായ് നാനിയോട് ക്ഷമപറയുകയായിരുന്നു. നാനി തിരിച്ചെത്തിയതോടെയാണ് ചിത്രീകരണം വീണ്ടും തുടങ്ങിയത്.
എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തോടൊപ്പം സായ് പല്ലവിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിന് ശേഷം കലിയില്‍ ദുല്‍ഖറിന്റെ നായികയായും സായ് അഭിനയിച്ചിരുന്നു.