മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ടെന്ന് ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ഖാന്‍. ദുബായില്‍ പുതിയ ചിത്രമായ ‘യു ട്യൂബിന്റെ’ ഓഡിയോ ലോഞ്ചിനിടെയാണ് സല്‍മാന്‍ഖാന്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞത്.

മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ട്. മോഹന്‍ലാല്‍ സാറിന്റെ പുലിമരുകന്‍ നൂറ് കോടി ക്ലബ്ബില്‍ കയറിയത് അറിഞ്ഞിരുന്നു. പുലിമുരുകന്‍ കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്- സല്‍മാന്‍ഖാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു സല്‍മാന്‍ ആഗ്രഹം തുറന്നു പറഞ്ഞത്. ബോഡിഗാര്‍ഡ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഹിന്ദിയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.