കൊല്‍ക്കത്ത: കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ എ.ടി.കെ മോഹന്‍ ബഗാനില്‍. എടികെ മോഹന്‍ ബഗാനുമായി അഞ്ചുവര്‍ഷത്തെ കരാറിലാണ് ജിങ്കാന്‍ ഒപ്പുവെച്ചിരിക്കുന്നത്. ആറ് സീസണുകള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി താരം കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ജിംങ്കാന്‍ എടികെയുമായും മറ്റ് നിരവധി ഇന്ത്യന്‍ ക്ലബ്ബുകളുമായും ചര്‍ച്ച നടത്തിയിരുന്നു.

ഐഎസ്എല്‍ ആരംഭിച്ച 2014 മുതല്‍ ജിങ്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായിരുന്നു, കഴിഞ്ഞ നാല് സീസണുകളിലും ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി ജിങ്കാന്‍ 78 മത്സരങ്ങള്‍ കളിച്ചു. ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാറില്‍ അദ്ദേഹത്തിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ടെങ്കിലും വിദേശത്ത് കളിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്ലബ് വിട്ടത്.