ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് അര്‍ധ സെഞ്ച്വുറി. 19 പന്തുകളില്‍ നിന്നാണ് സഞ്ജുവിന്റെ സെഞ്ച്വറി. ഏഴ് സിക്‌സുകളും ഒരു ഫോറും അര്‍ധ സെഞ്ച്വുറിയില്‍ ഉള്‍പ്പെടുന്നു. 32 പന്തില്‍ 74 റണ്‍സ് നേടി നില്‍ക്കെ ലുംഗി ഇംഗിഡിയുടെ പന്തില്‍ സഞ്ജു പുറത്തായി. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ അഞ്ചു വിക്കറ്റ് ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങിയത്.
ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവര്‍ ഇല്ലാതെയാണ് രാജ്സ്ഥാന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, മലയാളി താരം സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ എന്നിവര്‍ക്കൊപ്പം യുവ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളും ചേരുന്ന രാജസ്ഥാന്റെ ബാറ്റിങ് ലൈനപ്പ് ശക്തമാണ്. ഇംഗ്ലീഷ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യക്കാരായ ജയദേവ് ഉനദ്കട്ട്, വരുണ്‍ ആരോണ്‍, വെസ്റ്റിന്‍ഡീസിന്റെ ഒഷെയ്ന്‍ തോമസ്, ഓസ്‌ട്രേലിയയുടെ ആന്‍ഡ്രൂ ടൈ എന്നിവരുള്‍പ്പെടുന്നതാണ് ബൗളിങ് നിര.