Connect with us

More

അഴിക്കുള്ളില്‍: ജയില്‍ പരിസരത്ത് സംഘര്‍ഷം

Published

on

ബംഗളൂരൂ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ജയിലിലടച്ചു. ബംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ, 40 ഏക്കര്‍ വിസ്തൃതിയുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാകും ഇനിയുള്ള മൂന്നര വര്‍ഷം ശശികലയുടെ വാസം. ജയിലില്‍ ഇവര്‍ക്കായി പ്രത്യേക മുറിയും സഹായിയെയും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് നാലാം പ്രതിയും അനന്തരവളുമായ ഇളവരശിക്കൊപ്പം ശശികല അഗ്രഹാര ജയില്‍ വളപ്പിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. സുരക്ഷാകാരണങ്ങളാലാണ് കീഴടങ്ങുന്നത് വിചാരണക്കോടതിയില്‍ നിന്ന് ജയില്‍ വളപ്പിലെ കോടതിയിലേക്ക് മാറ്റിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നാം പ്രതി ജയലളിതയുടെ ‘ദത്തുപുത്രന്‍’ എന്നറിയപ്പെടുന്ന സുധാകരന്‍ വൈകിട്ട് ആറേ മുക്കാലിനാണ് കോടതിയില്‍ കീഴടങ്ങിയത്.

റോഡ് മാര്‍ഗം വന്‍വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി കോടതിയിലെത്തിയത്. ശശികലയുടെ ഭര്‍ത്താവ് നടരാജനും മുതിര്‍ന്ന നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രി ജയലളിത ഒന്നാം പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ഇവരെ ശിക്ഷിച്ചത്. കേസില്‍ നാലു വര്‍ഷം തടവും പത്തു കോടി പിഴയും വിധിച്ച വിചാരണക്കോടതി വിധി സു്പ്രീംകോടതി ശരിവെക്കുകയായിരുന്നു. വിചാരണക്കോടതി റദ്ദാക്കിയുള്ള കര്‍ണാടക ഹൈക്കോടതി വിധി കോടതി റദ്ദാക്കുകയും ചെയ്തു.

കീഴടങ്ങാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്നലെ ശശികല ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അതു പരിഗണിക്കാന്‍ വിസമ്മതിച്ചു. ഉടന്‍ എന്നതിന്റെ അര്‍ത്ഥം അറിയില്ലേ എന്നായിരുന്നു ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതിയുടെ ചോദ്യം. ഉടന്‍ വിചാരണക്കോടതിയില്‍ കീഴടങ്ങണം എന്നായിരുന്നു പി.സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി ന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

കോടതിയിലേക്ക് കീഴടങ്ങാന്‍ തിരിക്കുന്നതിന് മുമ്പ് ശശികല മറീന ബീച്ചിലെ ജയലളിത സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ജയലളിതയുടെ ശവകൂടിരത്തിലേക്ക് മുട്ടുകുത്തിവീണാണ് ശശികല ഉപചാരം അര്‍പ്പിച്ചത്. സാഷ്ടാംഗം പ്രണമിച്ച് ‘അമ്മ’യുടെ ശവകുടീരത്തില്‍ ഇവര്‍ മിനിട്ടുകള്‍ ചെലവഴിച്ചു.

kerala

കെഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമര്‍ശിച്ചത്: വി.ഡി സതീശന്‍

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ് പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്

Published

on

എ.ഐ കാമറ , കെ. ഫോണ്‍ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശന്‍. പദ്ധതിയെയല്ല പ്രതിപക്ഷം വിമര്‍ശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമര്‍ശിക്കുന്നത്.

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കുമെന്ന് പറയുന്നു. 60,000 പേര്‍ക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേര്‍ക്ക് കൂടി കണക്ഷന്‍ കൊടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചു. അത് കറക്ക് കമ്പനികള്‍ക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെന്‍ഡര്‍ എല്‍ വണ്‍ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെന്‍ഡറില്‍ നിന്ന് പുറത്താക്കി.എസ്ആര്‍ഐടി ക്ക് ടെന്‍ഡര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികള്‍ക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സര്‍വീസുകള്‍ക്ക് കൊടുക്കാന്‍ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ഇന്ത്യയില്‍ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയില്‍ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂര്‍ത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തില്‍ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂര്‍ത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷന്‍ കൊടുക്കാനുള്ള സര്‍വര്‍ നന്നാക്കണം. ആളുകള്‍ക്ക് റേഷന്‍ ഇല്ല, ഒരുലക്ഷം ഡോളര്‍ തരുന്നവരുമായി ഊണ് കഴിക്കാന്‍ മുഖ്യമന്ത്രി പോകുന്നു.

Continue Reading

kerala

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പരാതി; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു

Published

on

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.

ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

Continue Reading

Trending