കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുന്നത് ജനുവരി 27ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

ഈ മാസം ഇത് രണ്ടാം തവണയാണ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 2നായിരുന്നു ആദ്യത്തെ തവണ അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.