Connect with us

india

ഏഴര  പതിറ്റാണ്ടിന്റെ അഭിമാനം- പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുസ്ലിംകളുടെ പിന്നാക്കാവസ്ഥ മറികടക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു. സച്ഛാർ റിപ്പോർട്ടിൽ പറയുന്ന മുസ്ലിംകളുടെ അവശത പാർട്ടി സ്വാധീനം ഏറ്റവും ശക്തിയുക്തമായിടങ്ങളിലെങ്കിലും അവസാനിപ്പിക്കാനായി. 2005 ലാണ് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സച്ഛാർ കമ്മിറ്റിയെ നിയോഗിക്കുന്നത്.  2006 ൽ  സമർപ്പിച്ച റിപ്പോർട്ട് മുസ്ലിം ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന്റെ ജീവിത നിലവാരത്തേക്കാൾ വളരെ താഴെയാണ് മുസ്ലിംകളുടെ സ്ഥിതിയെന്നായിരുന്നു റിപ്പോർട്ട്. അതിനെ മറികടക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മുസ്ലിംകൾക്ക് ഇനിയും സാധിച്ചിട്ടില്ല. എന്നാൽ ലീഗിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ കുറെ കൂടി മെച്ചപ്പെട്ട സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ പുരോഗതിയാണ് സമുദായം കൈവരിച്ചത്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലയിലേക്കെത്താൻ കേരള മുസ്ലിംകൾക്ക് സാധിച്ചു. അതിന് മുസ്ലിംലീഗ് ഭരണകർത്താക്കൾ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വെറുപ്പ് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുന്ന അസുരകാലത്ത് ഒന്നിക്കലിന്റെയും യോജിപ്പിന്റെയും ഏറ്റവും മനോഹരമായ ശബ്ദമാണ് മുസ്ലിംലീഗ് ഉയർത്തുന്ന രാഷ്ട്രീയം. ഭരണകർത്താക്കൾ തന്നെ വിഭാഗീയതയുടെയും വർഗീയതയുടെയും സന്ദേശവാഹകരാകുന്ന ആപത്ഘട്ടത്തിൽ മുസ്ലിംലീഗ് മാനവീകതയും മതസൗഹാർദ്ദവുംകൊïാണ് പ്രതിരോധമൊരുക്കുന്നത്. അപരമത വിദ്വേഷം കൊïും വർഗീയ ചിന്തകൾകൊïും രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ സൃഷ്ടിക്കുന്ന മുറിവുകളിൽ സ്നേഹത്തിന്റെ മരുന്നു പുരട്ടി സുഖപ്പെടുത്തുന്നു.
മുസ്ലിംലീഗിന്റെ ഏഴരപതിറ്റാï് കാലമെന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലുകളിൽ ജീവച്ഛവമായിക്കിടന്ന ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെയും അഭിമാന ബോധത്തോടെ രാജ്യത്ത് കഴിയാൻ നടത്തിയ പോരാട്ടത്തിന്റെയും കാലഘട്ടമാണ്. ഈ ഘട്ടങ്ങളിലെല്ലാം രാജ്യത്തിന്റെ പുരോഗതിക്കും മുന്നേറ്റത്തിനും ചാലകശക്തിയാവാൻ മുസ്ലിംലീഗിനായി. പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്ലിംകളുടെ വിഷയങ്ങളിൽ ഹരിത രാഷ്ട്രീയ പ്രസ്ഥാനം കാര്യക്ഷമമായി ഇടപെട്ടു.
നൂറ്റാïുകൾ സാമ്രാജ്യത്വ ശക്തികളുടെ അധികാരത്തിന് കീഴിൽ നീറിയെരിഞ്ഞു കിടന്ന മുസ്ലിം ജനതയെ കൈപ്പിടിച്ചുയർത്തി അധികാര കേന്ദ്രങ്ങളിൽ പ്രതിഷ്ഠിക്കാൻ സാധിച്ച അഭിമാനകരമായ എഴുപത്തിയഞ്ച് വർഷങ്ങളാണ് കടന്നുപോയത്. സ്വാതന്ത്ര്യത്തിന് ശേഷം ഭാരതം ഇന്ത്യയെന്നും പാകിസ്ഥാനെന്നും ഇരു രാഷ്ട്രങ്ങളായി മാറിയപ്പോൾ അനാഥരായിപ്പോയ ഇന്ത്യൻ മുസ്ലിംകളെ സനാഥരാക്കി ഈ പ്രസ്ഥാനം.
1948 മാർച്ച് 10 എന്നത് മുസ്ലിംലീഗിന്റെ രൂപീകരണ തിയ്യതി മാത്രമല്ല, അഭിമാന ബോധത്തോടെയും അസ്ഥിത്വം മുറുകെപ്പിടിച്ചും സ്വരാജ്യത്ത് ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ നാന്ദി കുറിക്കലും കൂടിയായിരുന്നു. മുസ്ലിംലീഗിന്റെ രൂപീകരണത്തിലൂടെ ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകൾക്ക് സംഘടിക്കാൻ ഒരു പൊതു പ്ലാറ്റ്ഫോം ഒരുങ്ങുകയായിരുന്നു. രാഷ്ട്ര താൽപര്യങ്ങളോടൊപ്പം ചേർന്നു നിന്ന് തന്നെ മുസ്ലിം ജനതയെ പുരോഗതിയിലേക്ക് നയിക്കാൻ സംഘടനക്ക് കഴിഞ്ഞു. അതിനായി നേതാക്കളും പ്രവർത്തകരും കഠിനാധ്വാനം ചെയ്തു. മുസ്ലിംകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നേടിയെടുക്കാൻ നേതാക്കൾ ഭരണഘടനാ നിർമാണ സഭയിൽ വാഗ്വാദം നടത്തി. അത് നിലനിർത്താൻ ജനപ്രതിനിധി സഭകളിൽ ശബ്ദിച്ചുകൊïേയിരിക്കുന്നു. മുസ്ലിംലീഗ് പ്രതിനിധിയില്ലാത്ത ഒരു പാർലമെന്റ് പോലും സ്വതന്ത്ര്യ ഇന്ത്യയിലുïായില്ലെന്നത് സാമാന്യ ജനം മുസ്ലിംലീഗിന് നൽകിയ അംഗീകാരം കൂടിയാണ്.
പിറന്നനാട്ടിൽ സൈ്വര്യമായി ജീവിക്കാനുള്ള പോരാട്ടം സ്വാതന്ത്യത്തോടെ അവസാനിപ്പിക്കാൻ മുസ്ലിംകൾക്കായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയിലും അവകാശങ്ങൾക്കായി അവർ സമരരംഗത്തിറങ്ങി. ഓരോ സമയത്തും തലപൊക്കിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും മുസ്ലിംലീഗ് ജനാധിപത്യപരമായും നിയമപരമായും നേരിട്ടു. സമാധാനപൂർണ്ണമായ ജീവിതം തടസ്സപ്പെടുത്താൻ വർഗീയ വാദികൾ ശ്രമിച്ചുകൊണ്ട്. യിരുന്നു. അതിനുള്ള ഉദാഹരണങ്ങളായിരുന്നു 1991 ൽ ബാബരി ധ്വംസനവും വിവിധ കാലയളവുകളിൽ ഭരണകൂടങ്ങളുടെ ഒത്താശയോടെ മുസ്ലിംകളെ ഉന്മൂലനം ചെയ്യാൻ നടന്ന പ്രവർത്തനങ്ങളും. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെയെല്ലാം മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഇല്ലാതാക്കിക്കൊïിരുന്നു. വെറുപ്പിന്റെ കൂരമ്പുകൾ മുസ്ലിംകൾക്ക് നേരെ നിരന്തരം എയ്തപ്പോഴും രാജ്യനന്മ ലക്ഷ്യം വെച്ച് ഭരണാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനയായി തന്നെ മുസ്ലിംലീഗ് നിലകൊïു. വിഭാഗീയതയിലൂടെ നേട്ടം കൊയ്യാൻ അനേകം സംഘടനകൾ രംഗത്തെത്തിയെങ്കിലും അവക്കെല്ലാം അല്പായുസ്സ് മാത്രമായിരുന്നു ഉïായിരുന്നത്.
രാജ്യത്ത് മുസ്ലിംകളെ സംബന്ധിക്കുന്ന കോടതി ഇടപെടലുകളിലും നിയമങ്ങളിലുമെല്ലാം മുസ്ലിംലീഗിന്റെ കൃത്യമായ ഇടപെടലുകളുïായിരുന്നു. മുസ്ലിം വ്യക്തി നിയമം, മുത്ത്വലാഖ്, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവയിലെല്ലാം മുസ്ലിംലീഗ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി. ഫാസിസ്റ്റ് ഭരണകൂടം പൗരത്വ നിയമം ഭേദഗതി ചെയ്ത് മുസ്ലിംകളെ രïാംകിട പൗരന്മാരാക്കാനുള്ള ശ്രമം നടത്തിയപ്പോൾ ആദ്യമായി കോടതിയെ സമീപിച്ചും പാർട്ടി അതിന്റെ നിയോഗം നിർവഹിച്ചു. മുസ്ലിംലീഗിന്റെ കേസ് പ്രധാനമായി പരിഗണിക്കുമെന്ന സുപ്രീം കോടതിയുടെ വാക്കുകൾ മുസ്ലിംലീഗിന് ലഭിച്ചുകൊïിരിക്കുന്ന അംഗീകാരങ്ങളിലൊന്നാണ്. നീതി ന്യായ സംവിധാനത്തിൽ കൃത്യമായ ഇടപെടലുകൾക്ക് പുറമെ മുസ്ലിംലീഗ് തെരുവുകൾ ജനാധിപത്യ സമരങ്ങളുടെ വേദികളാക്കുകയും ജനപ്രതിനിധി സഭകൾ പ്രക്ഷുബ്ദമാക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്ന് മുസ്ലിംലീഗ് സ്വയം അവകാശപ്പെടുകയല്ല, പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെകൊï് പോലും അംഗീകരിപ്പിക്കുകയാണ്.
മുസ്ലിംകളുടെ പിന്നാക്കാവസ്ഥ മറികടക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു. സച്ഛാർ റിപ്പോർട്ടിൽ പറയുന്ന മുസ്ലിംകളുടെ അവശത പാർട്ടി സ്വാധീനം ഏറ്റവും ശക്തിയുക്തമായിടങ്ങളിലെങ്കിലും അവസാനിപ്പിക്കാനായി. 2005 ലാണ് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സച്ഛാർ കമ്മിറ്റിയെ നിയോഗിക്കുന്നത്.  2006 ൽ  സമർപ്പിച്ച റിപ്പോർട്ട് മുസ്ലിം ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന്റെ ജീവിത നിലവാരത്തേക്കാൾ വളരെ താഴെയാണ് മുസ്ലിംകളുടെ സ്ഥിതിയെന്നായിരുന്നു റിപ്പോർട്ട്. അതിനെ മറികടക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മുസ്ലിംകൾക്ക് ഇനിയും സാധിച്ചിട്ടില്ല. എന്നാൽ ലീഗിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ കുറെ കൂടി മെച്ചപ്പെട്ട സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ പുരോഗതിയാണ് സമുദായം കൈവരിച്ചത്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഉയർന്ന നിലയിലേക്കെത്താൻ കേരള മുസ്ലിംകൾക്ക് സാധിച്ചു. അതിന് മുസ്ലിംലീഗ് ഭരണകർത്താക്കൾ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.
രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ കഴിവും പ്രാപ്തിയുമുള്ള നിരവധിയായ നേതാക്കളെയും മുസ്ലിംലീഗ് കാലാകാലങ്ങളിൽ സൃഷ്ടിച്ചു. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്, ബാഫഖി തങ്ങൾ, സീതി സാഹിബ്, പി.എം.എസ്.എ പൂക്കോയ തങ്ങൾ, സി.എച്ച്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ അഹമ്മദ് സാഹിബ്, ഹൈദരലി ശിഹാബ് തങ്ങൾ… പോലുള്ളവർ. ലോകത്ത് ഇന്ത്യയെ അടയാളപ്പെടുത്താൻ പോന്ന വലിയ നേതാക്കൾ പാർട്ടിയിൽ നിന്നും ഉയർന്നുവന്നു.
ഭരണഘടന നിർമാണ സഭയിൽ അംഗമായി ഖാഇദേമില്ലത്ത്. ബാഫഖി തങ്ങളും സീതി സാഹിബും പൂക്കോയ തങ്ങളും മുസ്ലിംലീഗിനെ കേരളത്തിലെ വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റി. വിശ്വപൗരൻ ഇ. അഹമ്മദിലൂടെ മുസ്ലിംലീഗ് കേന്ദ്ര മന്ത്രിസഭയുടെയും ഭാഗമായി. രാഷ്ട്രത്തിന്റെ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അന്യരാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ കുടുങ്ങിപ്പോയ അനേകം ഇന്ത്യക്കാരെ സ്വരാജ്യത്തിലേക്കെത്തിക്കുന്നതിന് അഹമ്മദ് സാഹിബിന്റെ ഇടപെടലുകൾ കരുത്തായി.
സൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിൽ മുസ്ലിംലീഗ് നേതാക്കൾ കാണിച്ച ഉത്തരവാദിത്വവും തുല്യതയില്ലാത്തതാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മതേതരത്വത്തിന്റെയും സമാധാനത്തിന്റെയും പ്രചാരകൻ ഓരോ പ്രതിസന്ധി ഘട്ടത്തിലും മുസ്ലിംലീഗിനെയും മുസ്ലിം സമുദായത്തെയും മുന്നിൽ നിന്നും നയിച്ചു. അവർക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകി. ബാബരി മസ്ജിദ് ഹിന്ദുത്വവാദികൾ തകർത്ത വേളയിലും മറ്റനേകം ദുഷ്‌കരമായ സാഹചര്യത്തിലും അദ്ദേഹം സമാധാനത്തിനായി നിലകൊïു. മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച പാതയിൽ ഹൈദരലി തങ്ങളും സസൂക്ഷ്മം മുന്നോട്ടുപോയി.
ഒരുമയുടെ പാഠങ്ങൾ പകർന്ന് നൽകുന്നതിന് മുസ്ലിംലീഗ് ഇപ്പോളും നടത്തികൊïിരിക്കുന്ന സൗഹൃദ സംഗമങ്ങൾ ജനങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായ ചെറുത്തുനിൽപ്പാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും സംഗമങ്ങൾ വലിയ വിജയമായിത്തീരുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. വിഭാഗീയ ആശയങ്ങൾ കൊï് രാഷ്ട്രീയത്തേര് തെളിക്കുന്നവരെ നിശ്ശബ്ദരാക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് കഴിയും. മതാന്ധതയെന്ന വ്യാധിക്കെതിരെ സ്നേഹത്തിന്റെ മറുമരുന്ന് പുരട്ടി മുസ്ലിംലീഗ് ഇനിയും മുന്നോട്ട് പോകും.

india

എത്ര ടെമ്പോയിൽ പണം ലഭിച്ചു;മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ബി.ജെ.പി സർക്കാർ ഏഴ് എയർപോർട്ടുകളാണ് അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് പാട്ടത്തിന് നൽകിയതെന്നും ഇതിന് പകരം എത്ര ടെമ്പോ വാനിലാണ് കൈക്കൂലി ലഭിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Published

on

ബി.ജെ.പി സർക്കാർ ഏഴ് എയർപോർട്ടുകളാണ് അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് പാട്ടത്തിന് നൽകിയതെന്നും ഇതിന് പകരം എത്ര ടെമ്പോ വാനിലാണ് കൈക്കൂലി ലഭിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ലഖ്നൗ എയർപോർട്ടിൽ വെച്ച് ചിത്രീകരിച്ച വീഡിയോയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നത്.

2020നും 21നും ഇടയിൽ രാജ്യത്തിന്റെ പൊതുസ്വത്തായിരുന്ന ഏഴ് എയർപോർട്ടുകളാണ് 50 വർഷത്തെ പാട്ടത്തിന് അദാനി ഗ്രൂപ്പിന് നൽകിയത്. മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പുർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ എയർപോർട്ടുകൾ നിലവിൽ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. ഈ വിമാനത്താവളങ്ങൾ മോദി തന്റെ ടെമ്പോ സുഹൃത്തിന് നൽകുകയായിരുന്നു.

അദാനിയുടെയും അംബാനിയുടെയും കൈവശം കള്ളപ്പണമുണ്ടെന്നാണല്ലോ മോദി പറയുന്നത്. എന്തുകൊണ്ടാണ് ഈ സംഭവത്തിൽ അന്വേഷണം നടത്താത്തത്? സി.ബി.ഐയെയും ഇ.ഡിയെയും എന്നാണ് അയക്കുകയെന്നും രാഹുൽ ചോദിക്കുന്നു. എത്ര ടെമ്പോകൾക്കാണ് രാജ്യത്തിന്റെ സ്വത്തുക്കൾ വിറ്റതെന്ന് നരേന്ദ്ര മോദി പൊതുജനങ്ങളോട് പറയുമോ എന്നും രാഹുൽ ചോദിക്കുന്നുണ്ട്.

ലഖ്നൗ എയർപോർട്ടിൽ പ്രദർശിപ്പിച്ച അദാനി ഡിഫൻസ് ആൻഡ് എയറോസ് പേസിന്റെ പരസ്യത്തെയും വീഡിയോയിൽ രാഹുൽ വിമർശിക്കുന്നുണ്ട്. കൂടാതെ ആകാശ എയർലൈൻസിന്റെ വിവരങ്ങളും അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നു.

കോൺഗ്രസിന് അംബാനിയും അദാനിയും ടെമ്പോ വാഹനത്തിൽ കള്ളപ്പണം നൽകിയെന്നും അതിനാലാണ് ഇപ്പോൾ രാഹുൽ അവർക്കെതിരെ സംസാരിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

Continue Reading

GULF

ഹജ്ജ്: ആദ്യ കേരള സംഘം 21ന് പുറപ്പെടും

രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്ന തീർഥാടകരുടെ ആദ്യസംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മേയ് 21ന് പുലർച്ച 12.05ന് പുറപ്പെടും.

ഈ വിമാനത്തിലുള്ള 166 അംഗ സംഘം ഇന്ത്യൻ സമയം പുലർച്ച 3.50ന് ജിദ്ദയിലെത്തും. രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

മേയ് 20 മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ ക്യാമ്ബ് പ്രവർത്തനം തുടങ്ങും. ആദ്യ സംഘം 20ന് രാവിലെ 10നും രണ്ടാമത്തെ സംഘം ഉച്ചക്ക് 12നും മൂന്നാമത്തെ സംഘം ഉച്ചക്ക് രണ്ടിനും ക്യാമ്ബിൽ റിപ്പോർട്ട് ചെയ്യണം.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. ജൂൺ ഒമ്ബതുവരെ 59 വിമാനങ്ങളാണ് ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിന്നീട് നാലു വിമാനങ്ങൾകൂടി അധികമായി ഏർപ്പെടുത്തും. ഓരോ വിമാനത്തിലും 166 തീർഥാടകരാണ് യാത്രയാവുക. ജൂൺ ഏഴു വരെ ദിവസേന മൂന്നു വിമാനങ്ങളും എട്ടിന് നാലു വിമാനങ്ങളും സർവിസ് നടത്തും. ഒമ്ബതിന് രാവിലെ 8.05ന് ഒരു വിമാനം മാത്രമായിരിക്കും തീർഥാടകരെ കൊണ്ടുപോകുക.

10,371 തീർഥാടകരാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോകുന്നത്. ഇതിൽ 9794 തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള സർവിസുകളാണ് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബാക്കിയുള്ളവർക്കായാണ് അധിക സർവിസ് ഏർപ്പെടുത്തുക.

തീർഥാടകരുടെ വിശദമായ യാത്രാസമയക്രമമടങ്ങിയ ഫ്ലൈറ്റ് മാനിഫെസ്റ്റ് ഉടൻ പുറത്തിറക്കും. മറ്റു പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചിയിൽനിന്ന് മേയ് 26നും കണ്ണൂരിൽനിന്ന് ജൂൺ ഒന്നിനുമാണ് ഹജ്ജ് വിമാന സർവിസുകൾ ആരംഭിക്കുന്നത്.

Continue Reading

crime

ഇന്ത്യക്കാരനായ യു.എന്‍ ഉദ്യോഗസ്ഥന്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published

on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രാഈൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഒരു യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എൻ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയിൽ ഇതുവരെ 190ലധികം യു.എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സിൽ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എൻ സെക്രട്ടറി ജനറൽ എക്സിൽ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്ത‌വത്തിൽ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എൻ അപകടവുമാണ്,’ ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരൻ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending