Connect with us

Health

കോവിഡിനെ പ്രതിരോധിക്കാന്‍ സ്ത്രീകളെ സഹായിക്കുന്നത് സെക്‌സ് ഹോര്‍മോണുകള്‍

കൊറോണ വൈറസ് ബാധിതരായ പുരുഷന്മാരുടെ ആരോഗ്യാവസ്ഥ സ്ത്രീകളെക്കാള്‍ അപകടകരമാണെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ഇതിന്റെ കാരണം പുറത്തുവന്നിരിക്കുന്നത്

Published

on

ഈസ്ട്രജന്‍’ ഉള്‍പ്പെടെയുള്ള സ്ത്രീ ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് സ്ത്രീകളില്‍ കൊറോണ വൈറസ് ബാധയുടെ കാഠിന്യം കുറയാന്‍ കാരണമെന്ന് പഠനം. കൊറോണ വൈറസ് ബാധിതരായ പുരുഷന്മാരുടെ ആരോഗ്യാവസ്ഥ സ്ത്രീകളെക്കാള്‍ അപകടകരമാണെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ഇതിന്റെ കാരണം പുറത്തുവന്നിരിക്കുന്നത്. കോവിഡ് ബാധിതരായ പുരുഷന്മാരില്‍ രോഗലക്ഷണവും മറ്റ് പരിണിതഫലവും കൂടുതല്‍ രൂക്ഷമാണെന്ന് കാണപ്പെട്ടിട്ടുണ്ട്.

കോവിഡ് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ഈസ്ട്രജന്റെ പ്രവര്‍ത്തനം മൂലം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കുറവാണെന്നതുപോലെതന്നെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തന്നെയാണ് കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

ഹൃദയം, ഹൃദയധമനികള്‍, വൃക്കകള്‍ എന്നിവയുടെ സംരക്ഷണ ആവരണമായി പ്രവര്‍ത്തിക്കുന്ന കോശങ്ങളില്‍ അടങ്ങിയിട്ടുള്ള എസിഇ2 എന്ന എന്‍സൈം ആണ് കൊറോണ വൈറസിനെ ശരീരത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നത്. ആന്തരിക അവയവങ്ങളിലേക്ക് കടക്കാന്‍ വൈറസിനെ സഹായിക്കുന്നതും എസിഇ2 എന്ന എന്‍സൈം ആണ്. എന്നാല്‍ ഈസ്ട്രജന്റെ പ്രവര്‍ത്തനം എസിഇ2വിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ സ്ത്രീകളില്‍ വൈറസ് പ്രവര്‍ത്തനം കുറയും. ഇതാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കോവിഡ് റിസ്‌ക് കുറവാണെന്നതിന് പിന്നിലെ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ലിയന്നെ ഗ്രോബാന്‍ പറഞ്ഞു.

Health

എന്താണ് ചെങ്കണ്ണ്; അറിയേണ്ടതെല്ലാം

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്.

Published

on

കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങള്‍

കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

എത്ര ദിവസം വിശ്രമിക്കണം

ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസംവരേയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

Continue Reading

Health

ഇടക്കിടെ പനി വരുന്നത് അപകടമാണോ?

പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും

Published

on

കുട്ടികള്‍ക്ക് ചെറിയ പനി വരുമ്പോഴേക്കും  ആകെ പേടിക്കുന്നവരാണ് വലിയ ശതമാനം മാതാപിതാക്കളും. പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ പനി ഒരു രോഗമല്ലെന്നും രോഗലക്ഷണമാണെന്നും നാം മനസ്സിലാക്കണം.

ഇടയ്ക്കിടെ പനി വരുന്നത് അത്ര മോശം കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.പനി ശരീരത്തിലെ സംരക്ഷണ മെക്കാനിസമാണെന്ന് പറയാം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തന ക്ഷമമാണെന്നതിന്റെ സൂചനയാണ് പനി വരുന്നത്. മിക്ക പനികളും അണുബാധയെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നതാണ്. പനി തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന പ്രചാരണവും തെറ്റാണ്.

 

 

Continue Reading

Food

ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കാം; ഗുണങ്ങള്‍ ഏറെ

മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കില്‍ പോഷകങ്ങള്‍ ഇനിയും കൂടും.

Published

on

ധാരാളം പോഷകഗുണങ്ങള്‍ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്.ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ ഉലുവ വെള്ളം സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനന്‍ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍സുലിന്റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചും കഴിക്കാം. മുളപ്പിച്ച ഉലുവയാണ് കഴിക്കുന്നതെങ്കില്‍ പോഷകങ്ങള്‍ ഇനിയും കൂടും.

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ല്‍ ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ വിറ്റാമിന്‍ ആന്‍ഡ് ന്യൂട്രീഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മികച്ച പരിഹാരമാണ് ഉലുവ. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഉലുവ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കോളസ്‌ട്രോള്‍ ഉദ്പാദനം നിലനിര്‍ത്താന്‍ ഉലുവയ്ക്ക് കഴിയും.

വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചര്‍മത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നു.

 

Continue Reading

Trending