Connect with us

film

ലൈംഗികാതിക്രമക്കേസ്; സിദ്ദിഖിനെതിരായ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

പീഡനം നടന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നടനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന മുറിയടക്കം നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. 2016 ജനുവരിയില്‍ 101 ഡി എന്ന മുറിയിലായിരുന്നു സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

2016 ജനുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് നടി നല്‍കിയ പരാതി. എന്നാല്‍ ഈ ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നതായി തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു.

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

film

വീണ്ടും റാപ്പര്‍ വേടന്‍ സിനിമയില്‍ പാടുന്നു, നരിവേട്ടയിലെ ‘വാടാ വേടാ..’ ഗാനം പുറത്തിറങ്ങി

നരിവേട്ടയിലെ ‘വാടാ വേടാ..’ ഗാനം പുറത്തിറങ്ങി.

Published

on

വീണ്ടും റാപ്പര്‍ വേടന്‍ സിനിമയില്‍ പാടുന്നു. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടന്‍ പാടുന്നത്. ‘വാടാ വേടാ..’ എന്ന പ്രോമോ ഗാനം തീര്‍ത്തും ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണര്‍ത്തുന്നവയാണ്. ജേക്‌സ് ബിജോയിയാണ് ഗാനം ഒരുക്കിയത്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 23നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ചിത്രത്തിലെ മറ്റ് ഗാനങ്ങളായ ‘മിന്നല്‍വള..’, ‘ആടു പൊന്‍മയിലേ..’ എന്നിവ ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം റെക്കോഡിങ് പൂര്‍ത്തിയാക്കിയെന്ന സംവിധായകന്റെ ഇന്‍സ്റ്റ പോസ്റ്റാണ് വേടന്‍ പാടുന്നത് ഉറപ്പിച്ചത്. വിവാദങ്ങള്‍ക്ക് ശേഷം വേടന്‍ വേദിയില്‍ എത്തിയപ്പോള്‍ വലിയ സ്വീകാര്യത ആണ് ആരാധകര്‍ നല്‍കിയത്. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇഷ്‌ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ച സംവിധായകന്‍ അനുരാജ് മനോഹരിന്റെ രണ്ടാമത്തെ ചിത്രമാണ് നരിവേട്ട. ‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകര്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ‘നരിവേട്ട’ ചര്‍ച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിന്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തില്‍ ഉള്ളതെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ കാണിച്ചു തരുന്നത്. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലര്‍ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. ടോവിനോ തോമസ്, ചേരന്‍ എന്നിവര്‍ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്‍ച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി ‘നരിവേട്ട’ മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവര്‍ത്തകര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷന്‍- ഐക്കണ്‍ സിനിമാസ്, തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍- എ ജി എസ് എന്റര്‍ടൈന്‍മെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷന്‍- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷന്‍- വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷന്‍- ബാംഗ്ലൂര്‍ കുമാര്‍ ഫിലിംസ്, ഗള്‍ഫ് ഡിസ്ട്രിബ്യൂഷന്‍- ഫാര്‍സ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ഡിസ്ട്രിബ്യൂഷന്‍- ബര്‍ക്ക്‌ഷെയര്‍ ഡ്രീം ഹൗസ് ഫുള്‍.

Continue Reading

film

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’

ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്.

Published

on

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.

മറികടക്കാന്‍ ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെ ആശീര്‍വാദ് സിനിമാസാണ് സന്തോഷം പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹന്‍ലാല്‍’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തെ ചിത്രം വിദേശമാര്‍ക്കറ്റില്‍ 10 മില്യണ്‍ ഗ്രോസ് കളക്ഷന്‍ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.

2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘2018’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.

Continue Reading

Trending