സന്നിധാനം: ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധം വ്യാപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റില്‍ അതിക്രമിച്ച് കടന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. അതേസമയം, ഭക്തര്‍ ദര്‍ശനം വേണ്ടെന്ന് വെച്ച് മടങ്ങുന്ന സാഹചര്യവുമുണ്ടായി. മൂന്ന് ഭക്തരാണ് ദര്‍ശനം വേണ്ടെന്ന് വെച്ച് മടങ്ങിയത്. സെക്രട്ടേറിയറ്റിനുമുമ്പില്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും പ്രതിഷേധം തുടരുകയാണ്.