അബുദാബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്ക് 2017ല്‍ സന്ദര്‍ശിച്ചത് അമ്പത് ലക്ഷത്തിലേറെ പേര്‍. 5,790,101 പേരാണ് പോയ വര്‍ഷം മാത്രം മസ്ജിദ് സന്ദര്‍ശിക്കാനെത്തിയത്. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പതിനാല് ലക്ഷത്തിലേറെ ആരാധകരും 34 ലക്ഷത്തിലേറെ സന്ദര്‍ശകരും എട്ടര ലക്ഷത്തില്‍ കൂടുതല്‍ നോമ്പുതുറക്കാരും 2,496 ഖുര്‍ആന്‍ ഹിഫഌ വിദ്യാര്‍ത്ഥികളും കഴിഞ്ഞ വര്‍ഷം പള്ളിയിലെത്തി. സഹിഷ്ണുതയുടെ സന്ദേശം പ്രചരിപ്പിക്കാനും ഭിന്ന സംസ്‌കാരങ്ങള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പാലം തീര്‍ക്കാനുമാണ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്‍ഷ്യല്‍ കാര്യ ഉപ മന്ത്രിയും സെന്ററിന്റെ രക്ഷാധികാരി ബോര്‍ഡ് ചെയര്‍മാനുമായ അഹ്്മദ് അല്‍ സഅ്ബി പറഞ്ഞു.