കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ ക്യാപ്റ്റനും ഓപണിങ് ബാറ്റ്‌സ്മാനുമായ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതില്‍ ക്ലബ് ഉടമ ഷാരൂഖ് ഖാന്‍ ആദ്യമായി പ്രതികരിച്ചിരിക്കുന്നു.

ട്വിറ്ററില്‍ ഗംഭീറിനെ കുറിച്ച് ഒരു വാക്ക് എന്ന ഒരാളുടെ ചോദ്യത്തിനാണ് ബോളിവുഡ് സൂപ്പര്‍ താരം കൂടിയായ ഷാരൂഖ് ഖാന്‍ പ്രതികരിച്ചത്. ‘ഗംഭീറിനെ ഞങ്ങള്‍ മിസ്സ് ചെയ്യും’ എന്നു മാത്രമാണ് ഷാരൂഖ് മറുപടിയായ ട്വീറ്റ് ചെയ്തത്.

 

നേരത്തെ ഐ.പി.എല്ലില്‍ രണ്ടു തവണ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാരാക്കിയ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താത്തത് വലിയ ചര്‍ച്ചക്കള്‍ക്ക് വഴിയൊരുക്കിയിരുന്നു. നായകനായും ബാറ്റ്‌സ്മാനായും മികച്ച പ്രകടനം റൈഡേഴ്‌സ് ജേഴ്‌സിയില്‍ പുറത്തെടുത്ത ഗംഭീര്‍ ക്ലബ് ആരാധകരുടെ പ്രിയ താരം കൂടിയാണ്. ഏഴു സീസണുകളില്‍ നിന്നായി കൊല്‍ക്കത്തക്കുവേണ്ടി 122 മല്‍സരങ്ങള്‍ കളിച്ച ഗംഭീര്‍ 3345 റണ്‍സുമായി ക്ലബിനായി ഏറ്റവും കൂടുതല്‍ റണ്‍ നേട്ടുന്ന താരമെന്ന ഖ്യാതിയുമായാണ് കൊല്‍ക്കത്ത വിടുന്നത്.

പുതിയ സീസണിലെ താരലേലത്തില്‍ ഗംഭീറിനെ 2.8 കോടി രൂപക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് സ്വന്തമാക്കിയത്. ഗംഭീര്‍ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയതും ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു. ആദ്യ മൂന്നു സീസണില്‍ ഡല്‍ഹിക്കായി കളിച്ച അദ്ദേഹം പിന്നീട് ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ചേക്കേറുകയായിരുന്നു.

നേരത്തെ കൊല്‍ക്കത്ത തന്നെ തഴഞ്ഞതില്‍ വിഷമില്ലെന്നും ടി-2ംയില്‍ യുവ ക്രിക്കറ്റര്‍മാര്‍ക്കാണ് പ്രധാന്യമെന്നും ക്ലബിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തഴഞ്ഞതിനെ കുറിച്ച് ഗംഭീര്‍ പ്രതികരിച്ചിരുന്നു.