രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന് ശശി തരൂര്‍ എം പി. ബിജെപി നേതാക്കള്‍ ഇന്ത്യയില്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നുമാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ തരൂരിന്റെ പരാമര്‍ശത്തിനതിരെ രംഗത്ത് വന്നു. ഇന്ത്യയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്ന് പരാമര്‍ശത്തിന് പിന്നാലെയാണ് അടുത്ത പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി നീക്കമെന്നും അങ്ങനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാകിസ്താനായി ഇന്ത്യ മാറുമെന്നുമാണ് തരൂര്‍ നേരത്തെ പറഞ്ഞത്.ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ശശി തരൂരിന്റെ ഓഫീസില്‍ ബിജെപി പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗവും റീത്ത് വച്ചുള്ള പ്രതിഷേധത്തിനും ഹിന്ദു പാകിസ്താനാന്‍ പരാമര്‍ശം കാരണമായി മാറിയിരുന്നു.