kerala

ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നാളെ തൊടുപുഴയില്‍

By webdesk11

August 06, 2023

തൊടുപുഴ: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം നാളെ തൊടുപുഴയില്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഉത്രം റസിഡന്‍സിയിലാണ് പരിപാടി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മായാത്ത ഓര്‍മകളുമായി ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് ഖാന്‍, മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും.

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയസംസ്ഥാന നേതാക്കള്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കും. ദക്ഷിണ ജില്ലകളിലെ ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.