Video Stories
ഷാര്‍ജയില്‍ സ്മാര്‍ട്ട് ബസുകള്‍ക്ക് വന്‍ സ്വീകാരം

സ്മാര്‍ട്ട് ഫോണ്‍ ലാപ് ടോപ് ചാര്‍ജ് ചെയ്യാന്‍ സൗകര്യം, വായനക്ക് വേണ്ടി സീറ്റോടു ചേര്‍ന്ന് ലൈറ്റ്, സുഖപ്രദമായ സീറ്റ്, തീ, പുക ഡിറ്റക്ടര്‍…
ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട്് അഥോറിറ്റി (എസ്ആര്‍ടിഎ) നിരത്തിലിറക്കിയ സ്മാര്‍ട്ട് ബസുകള്‍ക്ക് വന്‍ സ്വീകാര്യത. ലക്ഷ്വറി കാറുകളില്‍ മാത്രം ലഭ്യമായിരുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് ലൈന്‍ മാനേജ്മെന്റ് സിസ്റ്റത്തോട് കൂടിയ സ്മാര്‍ട്ട് ബസുകള്‍ സുഖകരവും സുരക്ഷിതവുമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ബസ് യാത്രയില്‍ യാത്രക്കാരും ഹാപ്പി.
അയല്‍ എമിറേറ്റുകളിലേക്കുള്ള യാത്രക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന നിരവധി പേര് ഇതിനകം യാത്ര സ്മാര്‍ട് ബസിലേക്ക് മാറ്റി. ആദ്യ ഘട്ടമായി 10 സ്മാര്‍ട്ട് ബസുകളാണ് എസ്ആര്‍ടിഎ നിരത്തിലിറക്കിയത്. ഓരോ ബസിനും 10 ലക്ഷത്തിലധികം ദിര്‍ഹം ചെലവഴിച്ചു. രാജ്യത്തെ പൊതുഗതാഗത രംഗത്ത് ആദ്യമായി സ്മാര്‍ട് ബസുകള്‍ അവതരിപ്പിച്ചു എന്ന നേട്ടവും ഇതോടെ എസ്ആര്‍ടിഎ സ്വന്തമാക്കി. നിലവില്‍ ഇതര എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ദീര്‍ഘ ദൂര റൂട്ടുകളിലാണ് സ്മാര്‍ട് ബസുകള്‍ ഓടുന്നത്.
48 വീതം സീറ്റുകളാണ് സംവിധാനിച്ചിരിക്കുന്നത്. ഏറ്റവും മികച്ച സൗകര്യങ്ങള്‍ ബസില്‍ ലഭ്യമാണ്. അപകടങ്ങള്‍ക്കിടയാകുന്ന സന്ദര്‍ഭങ്ങളില്‍ സ്വയം നിയന്ത്രിക്കുന്നതും അലാറം മുഴക്കുന്നതുമായ സംവിധാനങ്ങള്‍ സ്മാര്‍ട്ട് ബസിന്റെ ഏറ്റവും മികച്ച സവിശേഷതയാണ്. നേരത്തെ, ഇത് ലക്ഷ്വറി കാറുകളിലാണ് ലഭ്യമായിരുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് ലൈന്‍ മാനേജ്മെന്റ് സിസ്റ്റം വഴി മുന്നിലെ വാഹനവുമായുള്ള കൂട്ടിയിടി പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സിസ്റ്റം സ്വയം പ്രവര്‍ത്തിച്ച് ബസിന്റെ വേഗം കുറക്കുന്നു. മുന്നിലെ വാഹനവുമായി നിശ്ചിത അകലം പാലിക്കാതെയാണ് െ്രെഡവര്‍ ബസ് ഓടിക്കുന്നതെങ്കില്‍ അപകട മണി മുഴങ്ങും. സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാതെ ലൈന്‍ മാറാന്‍ ശ്രമിച്ചാലും അലാറം ശബ്ദിക്കും.
സുരക്ഷിത യാത്രക്ക് ഏറെ മുന്‍ഗണന നല്‍കുന്നതാണ് സ്മാര്‍ട്ട് ബസുകള്‍. ഓരോ ബസിലും നാല് സുരക്ഷാ കാമറകളുണ്ട്. കൂടാതെ, പിന്‍വശ കാമറയും തീ, പുക ഡിറ്റക്ടറുകളും സ്മാര്‍ട് ബസിന്റെ പ്രത്യേകതയാണ്. കൂടുതല്‍ സ്മാര്‍ട്ട് ബസുകള്‍ പുറത്തിറക്കാനും എസ്ആര്ടിഎക്ക് പദ്ധതിയുണ്ട്. ദിവസവും 20,000ത്തിലധികം യാത്രക്കാരാണ് ഷാര്‍ജയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി