Connect with us

kerala

കെ.എസ് ഇ ബി യുടെ ട്രാൻസ്ഫോർമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു

നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും കെ.എസ് .ഇ.ബി. അധികൃതരും സ്ഥലത്തെത്തി പാമ്പിനെ എടുത്തു മാറ്റി.

Published

on

കെ.എസ് ഇ ബിയുടെ ട്രാൻസ്ഫോർമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു.പത്തനംതിട്ട നാരങ്ങാനം ആലുങ്കലിലാണ് സംഭവം. ഇന്ന് രാവിലെയാണ് ട്രാൻസ്ഫോമറിൽ ഷോക്കടിച്ച് ചത്ത നിലയിൽ പെരുമ്പാമ്പിനെ പ്രദേശവാസികൾ കണ്ടത്.  നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും കെ.എസ് .ഇ.ബി. അധികൃതരും സ്ഥലത്തെത്തി പാമ്പിനെ എടുത്തു മാറ്റി.
രാത്രിയാണ് പെരുമ്പാമ്പ് ട്രാൻസ്ഫോർമറിൽ കയറിപറ്റിയത്.

kerala

‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം’: പി. വി അബ്ദുൽ വഹാബ്‌ എം.പി

Published

on

ലണ്ടൻ: – കേരളത്തിലെ ഇടതുപക്ഷ ഭരണം സമസ്തമേഖലയിലും പരാജയമാണെന്നും ജനങ്ങൾക്കിടയിലെ ഭരണ വിരുദ്ധ വികാരമാണു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന സൂചനയെന്നും പി. വി അബ്ദുൽ വഹാബ്‌ എം. പി. അഭിപ്രായപ്പെട്ടു.

ഹ്രസ്വ സന്ദർശനാർത്ഥം ലണ്ടനിലെത്തിയ അബ്ദുൽ വഹാബ്‌ എം. പിക്ക്‌ ബ്രിട്ടൻ കെ. എം.സി. സി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പഞ്ചായത്ത്‌ മുൻസിപ്പൽ തിരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു. ഡി. എഫ്‌. ശക്തമായി തിരിച്‌ വരുമെന്നും അതിനായി യു. ഡി. എഫിലെ മുഴുവൻ ഘടകങ്ങളും കർമ്മനിരതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ആരോഗ്യവകുപ്പ്‌ സമ്പൂർണ്ണ പരാജയമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ്‌, തന്റെ മന്ത്രി സ്ഥാനം രാജി വെച്ചൊഴിയണമെന്ന് ബ്രിട്ടൻ കെ.എം. സി. സി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്രിട്ടൻ കെ. എം.സി.സി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട അദ്ധ്യക്ഷം വഹിച്ചു. അശ്രഫ്‌ കീഴൽ, പി. എം. നാസർ, മുദസ്സിർ, മഹ്ബൂബ്‌ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും നുജൂം ഇരീലോട്ട്‌ നന്ദിയും പറഞ്ഞു.

Continue Reading

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന്‍ സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

Trending