Connect with us

kerala

മനസ്സില്‍ ഉമ്മന്‍ചാണ്ടിയോട് വി.എസ്സിന് ഇഷ്ടമായിരുന്നു: മകന്‍ വി.എ അരുണ്‍കുമാര്‍

എന്നാല്‍ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്ഛന്‍ അദ്ദേഹവുമായി കൊമ്പുകോര്‍ക്കുന്നത് കണ്ടിട്ടുണ്ട്.

Published

on

മനസ്സില്‍ ഉമ്മന്‍ചാണ്ടിയോട് വി.എസ്സിന് ഇഷ്ടമായിരുന്നു: മകന്‍ വി.എ അരുണ്‍കുമാര്‍

അരുണ്‍കുമാറിന്റെ ഫെയ്‌സ് ബുക് പോസ്റ്റ്:

മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍ .എയുമായ ശ്രീ.ഉമ്മന്‍ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്.
അപൂര്‍വമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാല്‍ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്ഛന്‍ അദ്ദേഹവുമായി കൊമ്പുകോര്‍ക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛന്‍ ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്ഛനുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു.
ആദരാഞ്ജലികള്‍.”

 

 

kerala

ഷീലാസണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്

ഷീലയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണ് വ്യാജ ലഹരിക്കേസില്‍ കുടുക്കിയതെന്ന് പ്രതി മൊഴി നല്‍കി.

Published

on

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാസണ്ണിക്കെതിരായ വ്യാജ ലഹരി കേസില്‍ കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്. കുടുംബ, സാമ്പത്തിക തര്‍ക്കങ്ങള്‍ മൂലം ഷീലയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണ് വ്യാജ ലഹരിക്കേസില്‍ കുടുക്കിയതെന്ന് പ്രതി മൊഴി നല്‍കി. വ്യാജ എല്‍എസ്ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വെച്ചതും ലിവിയ ജോസ് ആണ്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായിരുന്നു ഇവര്‍. ലിവിയ ജോസ് തന്റെ സുഹൃത്തതായിരുന്നു എന്നും നാരായണദാസ് പറഞ്ഞു.

വ്യാജ ലഹരിക്കേസില്‍ ലിവിയാ ജോസിനെ രണ്ടാം പ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഷീല സണ്ണിയുടെ ഇറ്റലി യാത്ര മുടക്കാന്‍ ലിവിയ പ്ലാന്‍ ചെയ്ത പദ്ധതിയാണ് ലഹരിക്കേസ്. മരുമകളുടെ സ്വര്‍ണവും ഭൂമിയും കടംവീട്ടാന്‍ ഷീല സണ്ണിയും കുടുംബവും ഉപയോഗിച്ചു. ഇതേചൊല്ലിയുള്ള തര്‍ക്കം പകയും വൈരാഗ്യവും ഉണ്ടാക്കി. പോലീസ് അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ലിവിയ ദുബായിലേക്ക് കടന്നു. നാരായണ ദാസിന്റെ അറിവോടെയാണ് ലിവിയ രാജ്യം വിട്ടത്.

Continue Reading

kerala

വയനാട്ടില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കാട്ടിക്കുളം 54ല്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

വയനാട്ടില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാട്ടിക്കുളം 54ല്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്

ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

Continue Reading

Trending