ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായി ബംഗളൂരു കോാടതി വിധി പ്രസ്താവം. വ്യവസായി എംകെ കുരുവിളക്ക് ഉമ്മന്‍ചാണ്ടിയടക്കം കേസില്‍ പ്രതിസ്ഥാനത്തുള്ള ആറു പേര്‍ 1.61 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളൂരു ജില്ലാ സെഷന്‍സ് കോടതി വിധിച്ചു.

രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവെക്കണമെന്നും വിധിയിലുണ്ട്. മുന്‍മുഖ്യമന്ത്രിയും അടുപ്പക്കാരായ മൂന്നു പേരും ചേര്‍ന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിന് 1.35 കോടി കുരുവിളയില്‍ നിന്ന് കൈപ്പറ്റിയെന്നായിരുന്നു പരാതി. ഉമ്മന്‍ചാണ്ടിയുടെ ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് മറ്റുമൂന്നുപേര്‍.