Connect with us

Sports

റഷ്യക്ക് കടമ്പകള്‍ പലത്

Published

on

1966 ലെ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ യുസേബിയോയുടെ പെനാല്‍ട്ടി കിക്ക് ലെവ് യാഷിനെ മറികടന്ന് വലയിലെത്തുന്നു. ലോകകപ്പില്‍ റഷ്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 66 ലെ നാലാം സ്ഥാനം (ഫയല്‍)

2018 ജൂണ്‍ 14 ഒരു വ്യാഴാഴ്ച്ചയാണ്… ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ കോടിക്കണക്കിന് കാല്‍പ്പന്ത് പ്രേമികള്‍ കൂറെ കാലമായി കാത്തിരിക്കുന്ന ദിവസമാണിത്. ലുസിനിക്കി സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുമായി അവര്‍ ദിനങ്ങളെണ്ണുകയാണ്-കൃത്യമായി ഇനി 37 നാള്‍. ലോകകപ്പിന്റെ ചരിത്ര പ്രകാരം ആദ്യ മല്‍സരം ആതിഥേയര്‍ കളിക്കുന്നതിനാല്‍ ആ രാത്രിയില്‍ റഷ്യക്കാരുടെ സ്വന്തം ടീം സഊദി അറേബ്യ എന്ന ഏഷ്യക്കാരെയാണ് നേരിടുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം ഉദ്ഘാടന മല്‍സരം കളിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഏഷ്യക്കാര്‍ക്ക് സന്തോഷമാണ് നല്‍കുന്നതെങ്കില്‍ റഷ്യക്കാര്‍ക്ക് ചില്ല പേടിയില്ലാതില്ല-കാരണം ഉദ്ഘാടന മല്‍സരങ്ങളുടെ ചരിത്രം നോക്കിയാല്‍ അട്ടിമറികള്‍ പലവട്ടം നടന്നിട്ടുണ്ട്.
ഫിഫ ലോക റാങ്കിംഗില്‍ 65 ആണ് റഷ്യയുടെ സ്ഥാനം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് വരെ കിരീട നേട്ടക്കാരുടെ പട്ടികയിലോ, മുന്‍നിരക്കാരുടെ പട്ടികയിലേ വ്‌ളാഡിമിര്‍ പൂട്ടിന്റെ രാജ്യമില്ല. എങ്കിലും 1966 ലെ ഇംഗ്ലീഷ് ലോകകപ്പില്‍ ടീം നാലാം സ്ഥാനത്ത് വന്നിരുന്നു. പക്ഷേ കാല്‍പ്പന്ത് എന്ന് കേട്ടാലവര്‍ക്ക് ചോര തിളക്കും. ഫുട്‌ബോള്‍ റഷ്യയെന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുക ഒരേ ഒരു താരമാണ്-ലെവ് യാഷീന്‍. ലോകം കണ്ട ഏറ്റവും മികച്ച കാവല്‍ക്കാരന്‍. കറുത്ത ചിലന്തി എന്ന് ഫുട്‌ബോള്‍ ലോകം വിളിച്ച അസാമാന്യ മികവുളള ഗോള്‍ക്കീപ്പര്‍. ബലന്‍ഡിയോര്‍ ഉള്‍പ്പെടെ ലോക ഫുട്‌ബോളിലെ വിഖ്യാത പുരസ്‌ക്കാരങ്ങളെല്ലാം നേടിയ ഈ താരത്തിന്റെ പേരില്‍ ഒരു ലോകകപ്പില്ലെന്നത് വേദനിക്കുന്ന യാഥാര്‍ത്ഥ്യമാണ്. 1966 ല്‍ യാഷിന്റെ റഷ്യ മൂന്നാം സ്ഥാന പോരാട്ടത്തില്‍ പോര്‍ച്ചുഗലുമായി കളിച്ചിരുന്നു. യുസെബിയോയുടെ പറങ്കിപ്പടക്ക് മുന്നില്‍ അന്ന് യാഷിന്‍ പെനാല്‍ട്ടി വഴങ്ങി പുറത്തായിരുന്നു. സമീപകാല ചരിത്രത്തിലേക്ക് വന്നാല്‍ ഒലെഗ് സാലെങ്കോയെ പോലുള്ളവരുണ്ട്… 1994 ലെ അമേരിക്കന്‍ ലോകകപ്പ് ഓര്‍മയിലേക്ക് വരുമ്പോല്‍ റഷ്യക്കാരുടെ വിലാസമായ സാലങ്കോ മുന്നിലേക്ക് വരും. അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ റഷ്യ കളിക്കുന്നു എന്ന വിശേഷത്തിനൊപ്പം കാമറൂണ്‍, ബ്രസീല്‍, സ്വീഡന്‍ എന്നീ പ്രമുഖരായിരുന്നു ഗ്രൂപ്പിലെ പ്രതിയോഗികള്‍. സാലെങ്കോയെ കൂടാതെ ശക്തരായ സ്റ്റാനിസ്ലാവ് ചെര്‍ച്ചഷേവ്, വിക്ടര്‍ ഓര്‍പോകോ തുടങ്ങിയവര്‍. പക്ഷേ ബ്രസീലിനോട് രണ്ട് ഗോളിനും സ്വീഡനോട് 1-3 നും ടീം തോറ്റു. പക്ഷേ കാമറൂണിനെതിരായ അവസാന മല്‍സരത്തില്‍ 6-1 ന്റെ തകര്‍പ്പന്‍ ജയം. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ഈ മല്‍സരത്തല്‍ ആറില്‍ അഞ്ച് ഗോളുകള്‍ നേടിയത് സാലങ്കോ…. പക്ഷേ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിറകെ റഷ്യക്കാര്‍ വിസ്മൃതിയിലായി. കഴിഞ്ഞ (2014) ബ്രസീല്‍ ലോകകപ്പില്‍ റഷ്യയുണ്ടായിരുന്നു. പക്ഷേ ബെല്‍ജിയവും അള്‍ജീരിയയും ദക്ഷിണ കൊറിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാം സ്ഥാനവുമായി പുറത്തായി. കൊറിയയോട് സമനില വഴങ്ങിയ ടീം മരക്കാനയില്‍ ബെല്‍ജിയത്തോട് ഒരു ഗോളിന് തോറ്റു. അവസാന മല്‍സരത്തില്‍ അള്‍ജീരിയയെ തോല്‍പ്പിച്ചാല്‍ പ്രി ക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ സമനില വഴങ്ങി പുറത്തായി. നിലവിലെ ടീം ആതിഥേയര്‍ എന്ന ആനുകൂല്യത്തിലാണ് യോഗ്യത നേടിയത്. ഈയിടെ നടന്ന സന്നാഹ മല്‍സരങ്ങളില്‍ ബ്രസീല്‍ ഉള്‍പ്പെടെയുളള കരുത്തര്‍ക്ക് മുന്നില്‍ പതറുകയും ചെയ്തു. ഇകോര്‍ അകിന്‍ഫീവ് നയിക്കുന്ന സംഘത്തിന് പക്ഷേ എ ഗ്രൂപ്പില്‍ നിന്നും അടുത്ത ഘട്ടത്തിലെത്താമെന്ന പ്രതീക്ഷകളുണ്ട്. സെര്‍ജി ഇഗ്‌നാഷവിച്ച്, അലക്‌സാണ്ടര്‍ കര്‍സ്സക്കോവ് തുടങ്ങിയവരാണ് പ്രധാന പ്രതീക്ഷകള്‍. കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചഷോവ്. ആദ്യ മല്‍സരം ജയിച്ചാല്‍ കുതിക്കാമെന്നാണ് കോച്ച് പറയുന്നത്. പക്ഷേ മുഹമ്മദ് സലാഹിന്റെ ഈജിപ്തുണ്ട്, ലൂയിസ് സുവാരസിന്റെ ഉറുഗ്വേയെയും തോല്‍പ്പിക്കണം. അതിന് കഴിയുമോ-കാത്തിരിക്കാം.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending