തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെ വിമര്‍ശിച്ച് വീണ്ടും നടന്‍ ശ്രീനിവാസന്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വേച്ഛാതിപധികളായി മാറിക്കഴിഞ്ഞെന്ന് ശ്രീനിവാസന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സേച്ഛാതിപധികളാണി മാറിക്കഴിഞ്ഞിരിക്കുകയാണ്. അത്തരം രാഷ്ട്രീയത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നത്. രാഷ്ട്രീയം പലര്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗമാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചു.

ഓരോ പാര്‍ട്ടികളും അവരുടെ അണികളെ സംരക്ഷിച്ചു നിര്‍ത്തുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നത്. മനുഷ്യനെ പച്ചയ്ക്ക് കുത്തി കുത്തി കൊല്ലുന്ന മനോഭാവം വിദ്യാഭ്യാസം വളര്‍ത്തിയെടുക്കാത്തതിന്റെ പരിണിത ഫലമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പലരും സമീപിച്ചിരുന്നു. എന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.