കൊച്ചി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നാണ് ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. നില വഷളായതിനത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.