Connect with us

EDUCATION

എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷയെഴുതിയത് 1066 വിദ്യാർത്ഥികൾ

Published

on

തിരുവനന്തപുരം: 2024 വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എസ്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലം ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ഉം ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം 100 ഉം ആണ്.

സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിയ്ക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയശതമാനം. ആകെ പരീക്ഷ എഴുതിയ 42,7153 വിദ്യാർത്ഥികളിൽ 42,6725 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്. പരീക്ഷാ റിസൾട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://sslcexam.kerala.gov.in) ലഭ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

12ാം ക്ലാസിൽ തോറ്റ വിദ്യാർഥിനിക്ക് നീറ്റ് പരീക്ഷക്ക് 705 മാർക്ക്! സംഭവം ഗുജറാത്തിൽ

നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാര്‍ഥിനിയുടെ 12ംാ ക്ലാസ് മാര്‍ക്ക് ലിസ്റ്റും നീറ്റ് യു.ജി എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും പങ്കുവെച്ചത്.

Published

on

ചോദ്യ പേപ്പര്‍ ചോര്‍ച്ചയടക്കം 2024ലെ നീറ്റ് യു.ജി പരീക്ഷക്കെതിരെ നിരവധി വിവാദങ്ങളാണ് മോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. അതിനെ സാധൂകരിക്കുന്ന നിരവധി വിവരങ്ങളും പുറത്തുവന്നിരുന്നു. അതിലൊന്നാണ് ഗുജറാത്തില്‍ 12ാം ക്ലാസില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിനിക്ക് നീറ്റ് പരീക്ഷയില്‍ 705 മാര്‍ക്ക് ലഭിച്ച സംഭവം.

നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാര്‍ഥിനിയുടെ 12ംാ ക്ലാസ് മാര്‍ക്ക് ലിസ്റ്റും നീറ്റ് യു.ജി എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും പങ്കുവെച്ചത്. എന്തൊരു വൈരുധ്യമാണിത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അഹ്മദാബാദില്‍ നിന്നുള്ള പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ ചേര്‍ന്നാണ് പഠിച്ചിരുന്നത്. കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും വിദ്യാര്‍ഥി സമീപത്തെ സ്‌കൂളിലെ ഡമ്മി വിദ്യാര്‍ഥിനിയുമായിരുന്നു.

12ാം ക്ലാസ് പരീക്ഷയില്‍ ഫിസിക്‌സിന് 21ഉം കെമിസ്ട്രിക്ക് 39ഉം ബയോളജിക്ക് 59 ഉം മാര്‍ക്കാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ ഡോക്ടര്‍മാരാണ്. കുട്ടിയുടെ മോശം പഠനനിലവാരത്തില്‍ രക്ഷിതാക്കള്‍ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

രണ്ടുമാസത്തിനുള്ളില്‍ കോച്ചിങ് ക്ലാസില്‍ നിന്നും പെണ്‍കുട്ടി പുറത്താക്കപ്പെട്ടു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ കുട്ടി 720 ല്‍ 705 മാര്‍ക്ക് നേടിയപ്പോള്‍ പലരും ഞെട്ടി. നീറ്റ് സ്‌കോര്‍ പ്രകാരം കുട്ടിക്ക് ഫിസിക്‌സിന് 99.8 ശതമാനവും കെമിസ്ട്രിക്ക് 99.1 ശതമാനവും ബയോളജിക്ക് 99.9 ശതമാനവും മാര്‍ക്കാണ് ലഭിച്ചത്. നീറ്റ് സ്‌കോര്‍ അനുസരിച്ച് ഈ വിദ്യാര്‍ഥിക്ക് ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ഉറപ്പാണെങ്കിലും 12ാം ക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് പോലും ലഭിക്കാത്തത് അതിന് തടസ്സമായി.

Continue Reading

EDUCATION

പരീക്ഷാകേന്ദ്രം തിരിച്ചുള്ള നീറ്റ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; നടപടി സുപ്രിംകോടതി ഉത്തരവു പ്രകാരം

ജൂലായ് 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നകം നീറ്റ് യുജി ഫലം പ്രഖ്യാപിക്കാനാണ് ആദ്യം സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നത്

Published

on

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ വിശദമായ ഫലം പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). എന്‍ടിഎ വെബ് സൈറ്റിലാണ് ഫലം അപ് ലോഡ് ചെയ്തിരിക്കുന്നത്. പരീക്ഷേകേന്ദ്രം തിരിച്ചുള്ള ഫലം പ്രസിദ്ധീകരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് നടപടി.
പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/NEET/ എന്നതിലും neet.ntaonline.in എന്ന വെബ്സൈറ്റിലും ഫലം പരിശോധിക്കാം.

ജൂലായ് 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നകം നീറ്റ് യുജി ഫലം പ്രഖ്യാപിക്കാനാണ് ആദ്യം സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എന്‍ടിഎയുടെ അഭ്യര്‍ഥന പ്രകാരം ഇന്നത്തേക്ക് സമയം നീട്ടിനല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ നേടിയ മാര്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നും കോടതി ഏജന്‍സിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം വിവരങ്ങള്‍ മാസ്‌ക് ചെയ്തിട്ടുണ്ട്.

Continue Reading

EDUCATION

മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി: 283 ബാച്ച് അനുവദിക്കണമെന്ന റിപ്പോർട്ട് അട്ടിമറിച്ച് സർക്കാർ

18 ഹൈസ്കൂളുകള്‍ ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന കാർത്തികേയൻ കമ്മിറ്റി നിർദേശവും അട്ടിമറിച്ചു

Published

on

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് 283 ബാച്ച് അനുവദിക്കണമെന്ന കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. 220 അധിക ബാച്ചും അപ്‌ഗ്രേഡിലൂടെ 40ഉം ബാച്ച് മാറ്റത്തിലൂടെ 23 ബാച്ചും ലഭ്യമാക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്.

25 വിദ്യാര്‍ഥികളില്‍ കുറവുള്ള 39 ബാച്ചുകള്‍ മലബാറിലേക്ക് മാറ്റണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. മലപ്പുറത്ത് 154 ബാച്ച്, കോഴിക്കോട് 48, പാലക്കാട് 23 ബാച്ച് എന്നിങ്ങനെ അനുവദിക്കണം, 18 ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയാക്കി അപ്‌ഗ്രേഡ് ചെയ്യണമെന്ന നിര്‍ദേശവും അട്ടിമറിച്ചു.

Continue Reading

Trending