Connect with us

More

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് രാജ്യാന്തര കോടതിയുടെ സ്‌റ്റേ

Published

on

ന്യൂഡല്ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു.

ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. സ്റ്റേ ഉത്തരവ് പാക് പ്രസിഡന്റ് നവാസ് ശരീഫിന് അയച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ മാസമാണ് കുല്‍ഭൂഷണ്‍ പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. വിധിയെപ്പറ്റി വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഇന്ത്യ പാക്കിസ്ഥാന്‍ വഞ്ചനയാണ് ചെയ്യുന്നതെന്നും ഗൂഢാലോചന സംശയിക്കുന്നതായും ഇന്ത്യ ആരോപിച്ചിരുന്നു. പാക് സൈനിക കോടതിയുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഇന്ത്യ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വരെ അവസാനിപ്പിച്ചിരുന്നു. മതിയായ നിയമ നടപടികള്‍ കൈക്കൊള്ളാനോ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനോ പാക് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് പാക്കിസ്ഥാന്റെ നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്നും വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ നീതിന്യായ കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക വേണ്ടി കോടതിയില്‍ ഹാജരായത്.

വധശിക്ഷ താല്‍ക്കാലികമായി തടഞ്ഞെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. വീട്ടുകാരെ ഈ വാര്‍ത്ത അറിയിച്ചതായും വിദേശകാര്യ മന്ത്രി അറിയിച്ചു.

2016 മാര്‍ച്ച 3നാണ് ബലൂചി്സ്ഥാനില്‍ നിന്ന് റോ ഏജന്റാണെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ സുധീര്‍ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. പാക്കിസ്ഥാനെതിരെ ചാരവൃത്തി നടത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് കൂല്‍ഭൂഷണെതിരായ ആരോപണം. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതിനാലാണ് വധശിക്ഷ വിധിച്ചത് എന്ന് പാക്കിസ്ഥാനും പറയുന്നു.

അതേസമയം, പാക്കിസ്ഥാന്റെ നടപടികള്‍ക്ക പിന്നില്‍ ദുരൂഹതയുണ്ടെന്നും വിശ്വസനീയമായ യാതൊരു തെളിവും കൂല്‍ഭൂഷണനെതിരെ നിലനില്‍ക്കുന്നില്ലെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. വിചാരണ നടത്തുന്നത് പോലും അറിയിക്കാന്‍ പാക്കിസ്ഥാന്‍ തയാറായല്ലെന്നും വിധി നടപ്പിലാക്കാന്‍ എടുത്ത നടപടികളില്‍ ദുരൂഹതയുണ്ടെന്നും ഇന്ത്യ പറയുന്നു.

Education

എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.

 

Continue Reading

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

Trending