Connect with us

News

പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തു

കോമ്പൗണ്ടില്‍ നിയമം ലംഘിച്ചെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന ്പാര്‍ട്ടി വക്താവ് ആരോപിച്ചു.

Published

on

പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തു. പട്ടാളക്കാരെ വലയം ചെയ്യിച്ച് കടത്തിക്കൊണ്ടുപോയി. കോടതിക്ക് വെളിയിലാണ് സംഭവം. പാക്കിസ്താന്‍ തെഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ അല്‍ഖദീര്‍ ട്രസ്റ്റിന് പാക് ഖജനാവില്‍നിന്ന് 530 കോടി അനുവദിച്ചുവെന്നാണ് കേസ്. കോടതിയുടെ കോമ്പൗണ്ടില്‍ നിയമം ലംഘിച്ചെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന ്പാര്‍ട്ടി വക്താവ് ആരോപിച്ചു. നാലുമാസം മുമ്പ് ഇമ്രാനെ അറസ്റ്റ്‌ചെയ്യാന്‍ നടത്തിയ ശ്രമം പാര്‍ട്ടിപ്രവര്‍ത്തകരിടപെട്ട് തടഞ്ഞിരുന്നു. വന്‍ അര്‍ധസൈനികസന്നാഹവുമായെത്തിയായിരുന്നു അറസ്റ്റ്. ഈ വര്‍ഷംനടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് അറസ്റ്റെന്നും പുതിയ കമ്മിറ്റി പാര്‍ട്ടിയുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും ഇമ്രാന്‍ പറഞ്ഞതായി പാക്പത്രം ദ ഡാണ്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പരിതാപകരമായിരിക്കെയാണ് സംഭവം. പാക്കിസ്താന്‍ വലിയ പ്രയാസത്തിലേക്ക് നീങ്ങുമെന്ന് മൂഡീസ് ധനകാര്യസ്ഥാപനം പ്രവചിച്ച സമയമാണിത്. അതേസമയം രാജ്യത്തെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം ഇമ്രാനാണെന്ന് മന്ത്രി മറിയും കുറ്റപ്പെടുത്തി.

 

kerala

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍

കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

Published

on

കൊച്ചി തീരത്തിനടുത്ത് കടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകാം എന്ന് വിലയിരുത്തല്‍. മൂന്ന് കിലോമീറ്റര്‍ വേഗത്തിലാണ് ഇത് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം കണ്ടെയ്‌നറുകള്‍ അടിയാന്‍ കൂടുതല്‍ സാധ്യത ആലപ്പുഴ തീരത്താണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ ഇന്നലെയാണ് അപകടത്തില്‍പെട്ടത്. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് പൂര്‍ണമായും മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെയോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞിരുന്നു.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം

ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം.

പ്രാഥമിക ചികിത്സക്കായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിന് മുന്നേയും അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.

Continue Reading

News

എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ്‌ ക്യാമ്പയിൻ ആരംഭിച്ചു

Published

on

ജിദ്ദ: എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ പുതുതായി തെരെഞ്ഞെടുത്ത കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമായി പ്രവാസത്തിലുള്ള എല്ലാ എം ഇ എസ് മമ്പാട് കോളേജ് പൂർവ്വ വിദ്യാർത്ഥികളേയും കുടുംബങ്ങളെയും ഉൾപ്പെടുത്തി മെഗാ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള മെമ്പർ ഷിപ്പിനുള്ള ക്യാമ്പയിൻറെ ഉൽഘാടനം യോഗത്തിൽ വെച്ച് പ്രസിഡന്റ് രാജീവ് ടി പി, സലിം മമ്പാടിന് നൽകി നിർവഹിച്ചു.

കൂടാതെ അലുമ്‌നിയുടെ പ്രവർത്തനം വ്യവസ്ഥാപിതവും, മെമ്പർമാർക്ക് ഉപകാരപ്രദവുമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി വിവിധ വകുപ്പുകൾക്ക് കീഴിൽ ക്രമപെടുത്തി പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു. വിവിധ സബ് കമ്മറ്റികൾക്ക് കൺവീനർമാരേയും മെമ്പർമാരേയും തെരെഞ്ഞെടുത്തു.

മെമ്പർ ഷിപ്പ് വിംഗ്‌, കൾച്ചറൽ ഇവെന്റ്സ്, വെൽഫെയർ, പബ്ലിക് റിലേഷൻസ് & പബ്ലിസിറ്റി, കരിയർ & ഗൈഡൻസ്, ഫിനാൻസ് മാനേജ്‍മെന്റ് തുടങ്ങിയവയാണ് വിവിധ വിംഗ്‌കളായി രൂപീകരിച്ചിട്ടുള്ളത്.
ഓരോ വിങ്ങുകൾക്ക് കീഴിലും പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് കൺവീനർമാരായ ഷബീർ കല്ലായി, ഹസീന അഷ്‌റഫ്, ഷമീർ പി, മൂസ്സ പട്ടത്ത്, ഷമീല പി, സാബിൽ മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി

അലുംനി മെമ്പർമാരുടെ ഡാറ്റകൾ ശേഖരിക്കുന്നതിന് വേണ്ടി മെമ്പർ ഷിപ്പ് വിംഗ്‌ പുറത്തിറക്കിയ ഗൂഗിൾ ഫോമിലൂടെ എല്ലാ അലുംനി അംഗങ്ങളും മെമ്പർഷിപ്പ് എടുത്ത് ഈ സംഘടനയുടെ ഭാഗമാകണമെന്നും, വിവിധ സോഷ്യൽ മീഡിയ ഹാൻഡ്ലുകളിൽ ഫോം ലഭ്യമാവുമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ് രാജീവ് ടി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി തമീം അബ്ദുല്ല സ്വാഗതവും മൂസ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. പുതിയ വകുപ്പ് കൺവീനർമാരുടെ പ്രഖ്യാപനം ട്രഷറർ പി എം എ ഖാദർ നടത്തി.

Continue Reading

Trending