Connect with us

News

ലാഹോറിലും റാവല്‍പിണ്ടിയിലും സൈനികാസ്ഥാനത്തേക്ക് കയറി പി.ടി.ഐ പ്രവര്‍ത്തകര്‍; സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

അല്‍ ഖാദിര്‍ ട്രസ്റ്റ് കേസിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തതെന്ന് ഇസ്‌ലാമാബാദ് പൊലീസ്

Published

on

സൈനികാസ്ഥാനത്തേക്ക് വരെ കയറി ഇമ്രാന്‍ അനുകൂലികള്‍. പാക്കിസ്താന്‍ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ രാജ്യത്തെങ്ങും വ്യാപകമായ അക്രമമാണ ്‌നടത്തുന്നത്. മുന്‍പ്രധാനമന്ത്രിയെ അകാരണമായി അറസ്റ്റ് ചെയ്തതാണ് പരാതി. കോടതിയുടെ പരിസരത്തുവെച്ച് ഇന്നലെയാണ് ഇമ്രാന്‍ഖാനെ പ്രതീക്ഷിക്കാതെ സൈന്യം അറസ്റ്റ് ചെയ്തത്. വലിയ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്തെങ്ങും 144 പ്രഖ്യാപിച്ചു. 13 മാസം മുമ്പ് അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് ഇമ്രാന്‍ പടിയിറങ്ങിയത്. അതോടെ രാജ്യത്തെങ്ങും കടുത്ത സാമ്പത്തിക-സാമൂഹികപ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഐ.എം.എഫിനുള്ള കടം വീട്ടാതിരുന്നാല്‍ വൈകാതെ രാജ്യം പാപ്പരാകും. നോമ്പുകാലത്തുപോലും വലിയ പട്ടിണിയാണ് രാജ്യത്തനുഭവപ്പെട്ടത്.
പെഷവാറില്‍ റേഡിയോ പാക്കിസ്താന്‍ കെട്ടിടം അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. അടുത്ത 12 മണിക്കൂറിനകം എന്തും സംഭവിക്കാമെന്ന സ്ഥിതിയാണെന്നാണ് വിലയിരുത്തല്‍.
പലയിടങ്ങളിലും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. കറാച്ചിയിലും റാവല്‍പിണ്ടിയിലും സംഘര്‍ഷം അരങ്ങേറി. ഇസ്‌ലാമാബാദ് ഹൈക്കോടതി കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ബയോ മെട്രിക് സ്‌കാനര്‍ പുറത്തെറിയുകയും ചെയ്തു. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനമായ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ഇരച്ചു കയറിയ അണികള്‍ പ്രധാന കവാടം അടിച്ചു തകര്‍ത്തു. യൂണിവേഴ്‌സിറ്റി റോഡ്, പഴയ സബ്‌സി മാണ്ഡി, ബനാറസ് ചൗക്ക്, അല്‍ ആസിഫ് സ്‌ക്വയര്‍ എന്നിവിടങ്ങളിലും പൊലീസും തെഹ്‌രീകെ അണികളും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകയും പ്രയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇമ്രാന്‍ ഖാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന വാദവുമായി പാക് സൈന്യം രംഗത്തെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് അറസ്റ്റ്. നേരത്തെ ഒന്നിലധികം തവണ ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യാനായി ഇ്‌സ്‌ലാമാബാദ് പൊലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇമ്രാന്‍ ഖാനെ ഇന്നലെ കോടതി പരിസരത്തുനിന്ന് കസ്റ്റഡിയില്‍ എടുത്തതെന്നാണ് തെഹ്‌രീകെ അണികളുടെ ആരോപണം. കോടതി പരിസരം നേരത്തെതന്നെ അര്‍ധസൈനിക വിഭാഗം വളഞ്ഞിരുന്നു. കോടതി വളപ്പിലെത്തിയ ഇമ്രാന്‍ ഖാന്‍ തന്റെ വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ സൈനികര്‍ വളയുകയും പിടിച്ചുവലിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റുകയുമായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് മര്‍ദ്ദിച്ചതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞത് തെഹ്‌രീകെ അണികളുടെ രോഷം വര്‍ധിപ്പിച്ചു.
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തതെന്ന് ഇസ്‌ലാമാബാദ് പൊലീസ് പിന്നീട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇമ്രാനും ഭാര്യയും അടക്കമുള്ളവര്‍ അംഗങ്ങളായ അല്‍ ഖാദിര്‍ ട്രസ്റ്റിന് പ്രധാനമന്ത്രിയായിരിക്കെ സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

 

kerala

‘പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തി’: എം.എസ്.എഫ്‌

പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് ഈ നടപടിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കൂടിയാണ് എൻ.ടി.എ പാഴാക്കിയത്

Published

on

നീറ്റ് പ്രവേശന പരീക്ഷാ തിരിമറി വിവാദങ്ങൾ കെട്ടഴിയുന്നതിനു മുൻപ് തന്നെ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയത് കേന്ദ്ര സർക്കാർ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.

പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് ഈ നടപടിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കൂടിയാണ് എൻ.ടി.എ പാഴാക്കിയത്. കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും പതിവായി പരീക്ഷകളിൽ കൃത്രിമം കാണിച്ച് ഇന്ത്യയുടെ ഭാവി പ്രതീക്ഷകളെ നിരാശപ്പെടുത്തരുതെന്നും സാജു കൂട്ടിച്ചേർത്തു.

പരീക്ഷാ തട്ടിപ്പുകൾ തടയാൻ നടപടിയെടുക്കുന്നതിന് പകരം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന ഭയാനകമായ സംഭവവികാസങ്ങളെ എം.എസ്.എഫ് അപലപിച്ചു.

Continue Reading

EDUCATION

‘ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ല’; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Published

on

ഡൽഹി: ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.ബിഹാറിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി ഉടൻ കേന്ദ്ര സർക്കാരിന് ലഭിക്കും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിൽ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കും.എൻ.ടി.എയോ എൻ.ടി.എയിലെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടിയുണ്ടാകും..’മന്ത്രി വ്യക്തമാക്കി.

Continue Reading

india

മദ്യനയ അഴിമതിക്കേസ്: ഇ.ഡിയ്ക്ക് തിരിച്ചടി; കെജ്‌രിവാളിന് ജാമ്യം

ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി

Published

on

ഡല്‍ഹി: ദില്ലി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. അറസ്റ്റിലായി നാളേക്ക് മൂന്ന് മാസം തികയാനിരിക്കെയാണ് മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി.

കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

മദ്യ നയത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി കോടികള്‍ കോഴ വാങ്ങിയെന്നാണ് ഇ.ഡിയുടെ വാദം. മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലിയായി സമാഹരിച്ച് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ഇ.ഡി പറയുന്നത്. ഇതിനായി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.

Continue Reading

Trending