സൂഫിയും സുജാതയും എന്ന ആദ്യചിത്രത്തിലൂടെ മലയാളികള്‍ക്കു പ്രിയങ്കരനായി മാറിയ താരമാണ് ദേവ്. ചിത്രത്തിലെ സൂഫിയുടേയും സുജാതയുടേയും പ്രണയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സ്വന്തം ജീവിതത്തിലെ കാമുകിയെ പരിചയപ്പെടുത്തി നടന്‍ ദേവ് മോഹന്‍ രംഗത്തെത്തിയിരിക്കുന്നു. തന്റെ പ്രണയിനിയെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ദേവ് മോഹന്‍.

നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവര്‍ഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്- നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട് എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍..-പ്രണയിയെ പരിചയപ്പെടുത്തി ദേവ് മോഹന്‍ കുറിച്ചതിങ്ങനെയാണ്.

എന്നും നിന്നോട് ചേര്‍ന്നിങ്ങനെ നില്‍ക്കാന്‍ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളില്‍ കൂടെനിന്ന് ആനന്ദിക്കാന്‍.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാന്‍.. പ്രിയപ്പെട്ടവരുടെ ആശീര്‍വാദത്താല്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്‍. ചുറ്റുമുള്ളവര്‍ നമുക്കേകട്ടെ സ്‌നേഹവും കരുതലും-ദേവ് കുറിച്ചു.

എന്നാല്‍ പ്രണയിനിയുടെ പേരോ മറ്റ് വിവരങ്ങളോ താരം വെളിപ്പെടുത്തിയിട്ടില്ല. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.