ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും മരിച്ചവരുടെ എണ്ണം 1,763-ലെത്തി. സുനാമി തകര്‍ത്ത പാലു നഗരത്തില്‍ അയ്യായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്ക്. ഇതുപ്രകാരം മരണനിരക്ക് ഇപ്പോഴുള്ളതിന്റെ എത്രയോ ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
പൊട്ടോബോ, ബലാറോവ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ പുറത്തെടുക്കാതെ അവശേഷിക്കുന്നുണ്ട്. ഈ പ്രദേങ്ങളെ ഒന്നടങ്കം ഭൂമി വിഴുങ്ങുകയായിരുന്നു. പൊട്ടോബോയിലും ബലാറോവയിലും എത്ര പേരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. 5000 പേരെ കാണാനില്ലെന്നാണ് പ്രാഥമിക കണക്ക്. വരും ദിവസങ്ങളില്‍ ഇത് ഉയര്‍ന്നേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ആയിരക്കക്കിന് വീടുകള്‍ ചെളിയില്‍ താഴ്ന്നുപോയിട്ടുണ്ട്. മൃതദേഹങ്ങള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ മാസങ്ങളെടുക്കും.
അതേസമയം ഇന്തോനേഷ്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുണ്ടായ പാളിച്ചയാണ് ദുരന്ത വ്യാപ്തി കൂട്ടിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സെപ്തംബര്‍ 28നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പവും കൂറ്റന്‍ സുനാമിയുമുണ്ടായത്. 20 അടിയോളം ഉയരമുള്ള സുനാമി തിരമാലകളാണ് കരയിലേക്ക് അടിച്ചുകയറിയത്. ഭൂകമ്പമുണ്ടായപ്പോള്‍ സുനാമി മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. പക്ഷെ, മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അര മണിക്കൂറിന് ശേഷം പിന്‍വലിക്കുകയായിരുന്നു. കടലിലെ തിരമാലകള്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കാനായി സ്ഥാപിച്ച് ടൈഡ് ഗേജ് തകര്‍ന്നതാണ് മുന്നറിയിപ്പില്‍ പാളിച്ചയുണ്ടാകാന്‍ കാരണമായത്. സുലവേസി ദ്വീപിനോട് ചേര്‍ന്ന് 200 കിലോമീറ്റര്‍ മാറിയായിരുന്നു ഗേജ് സ്ഥാപിച്ചിരുന്നത്. പക്ഷെ, കടല്‍ത്തിരമാലകള്‍ക്കുണ്ടായ മാറ്റങ്ങള്‍ ഗേജ് തിരിച്ചറിഞ്ഞില്ല. ഭൂകമ്പങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള മേഖലയിലാണ് ഇന്തോനേഷ്യയുടെ സ്ഥാനമെങ്കിലും സുനാമി പോലുള്ള ദുരന്തങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമായി സ്ഥാപിക്കാത്തത് വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഭൂകമ്പമുണ്ടായപ്പോള്‍ സുനാമിക്ക് സാധ്യതയുള്ളതുകൊണ്ട് ആളുകളെ കടല്‍തീരത്തുനിന്ന് മാറ്റണമെന്ന സാമാന്യ ബോധം പോലും ഇന്തോനേഷ്യന്‍ ഭരണകൂടത്തിനുണ്ടായില്ല.