Connect with us

News

വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

Published

on

അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഭൂചലനത്തിന് പിന്നാലെ കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഒറിഗണ്‍ അതിര്‍ത്തിക്കടുത്തുള്ള ഫെണ്‍ഡെയ്ലിലാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തീരപ്രദേശത്തിന് സമീപമുള്ളവര്‍ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

 

kerala

അഞ്ച് രൂപ കിട്ടനില്ലാത്തതിനാല്‍ പത്ത് രൂപയാക്കി; ഒ പി ടിക്കറ്റ് നിരക്ക് കൂട്ടിയതില്‍ വിചിത്ര വാദവുമായി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സമിതി ഒ പി ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് പത്ത് രൂപയാക്കുകയായിരുന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റ് നിരക്ക് കൂട്ടിയതില്‍ വിചിത്ര വാദവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ച് രൂപയോ, അഞ്ച് രൂപാ നോട്ടുകളും കിട്ടാനില്ല, അതുകൊണ്ടാണ് ഒപി ടിക്കറ്റുകള്‍ക്ക് പത്ത് രൂപയാക്കിയതെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വാദം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സമിതി ഒ പി ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് പത്ത് രൂപയാക്കുകയായിരുന്നു. മറ്റുമെഡിക്കല്‍ കോളേജുകളിലും നിരക്ക് ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒപി ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമാനമായ രീതിയില്‍ ഒ പി ടിക്കറ്റ് വില വര്‍ധിപ്പിച്ചിരുന്നു. ബിപിഎല്‍ വിഭാഗത്തിന് ഒ പി സൗജന്യമായിരിക്കും.

Continue Reading

kerala

മകനെ എയര്‍പോട്ടിലാക്കി വരുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് പിതാവിന് ദാരുണാന്ത്യം

അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്.

Published

on

മകനെ എയര്‍പോട്ടിലാക്കി വരുന്നതിനിടെ കാര്‍ ലോറിയിലിടിച്ച് പിതാവിന് ദാരുണാന്ത്യം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരത്താണ് അപകടം നടന്നത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മാരായമുട്ടം വിളയില്‍ വീട്ടില്‍ സ്റ്റാന്‍ലിനാണ് (65) മരിച്ചത്. നാലുപേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. മകന്‍ സന്തോഷിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.

അപകടത്തില്‍ ആലീസ്, ജൂബിയ, അലന്‍, അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവസ്ഥാലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

 

Continue Reading

kerala

പൂത്തുറയില്‍ മീന്‍പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്

Published

on

ചിറയിന്‍കീഴ്: പൂത്തുറ തീരത്തു നിന്നും മീന്‍പിടിക്കുന്നതിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി. കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്. വല വിരിക്കുന്നതിനിടെയായിരുന്നു അപകടം.

മുതലപ്പൊഴി അഴിമുഖം വഴി മീന്‍പിടിത്തത്തിനായി 32 തൊഴിലാളികളുമായി പോയ വള്ളത്തിലൊരാളാണ് സിജു. ചിറയിന്‍കീഴ് അരയത്തുരുത്തി സ്വദേശി വിബു സെബാസ്റ്റ്യന്റെ ഉടമസ്തയിലുള്ള വള്ളത്തിലാണ് പോയത്. ശനിയാഴ്ച പുലര്‍ച്ചെ 1:30-നാണ് സംഘം കടയിലേക്ക് പോയത്. അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ്ഉം തിരച്ചില്‍ നടത്തിവരുന്നു.

Continue Reading

Trending