പ്രശ്‌സത നോവലിസ്റ്റ് ചേതന്‍ ഭഗത് എഴുതിയ കോളത്തിനെ അഭിനന്ദിച്ച ശശി തരൂരിനോട് വലിയ വാക്കുകള്‍ കൊണ്ട് അഭിനന്ദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏവരേയും ഞെട്ടിച്ച് തിരുവനന്തപുരം എംപി. ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ എഴുത്തുകാരനെ അഭിനന്ദിച്ചിരുന്നത്.

താങ്കള്‍ വലിയ വാക്കുകളുപയോഗിക്കുന്നയാളോ പൊങ്ങച്ചക്കാരനോ അല്ല എന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ വിഷമകരമായ സങ്കീര്‍ണതകളാല്‍ അലങ്കരിക്കപ്പെടാത്തതും പ്രകടനപരതയില്ലാത്തതുമാണ്. ഇന്നത്തെ കോളത്തിലെ പൂര്‍ണ വ്യക്തതയെ ഞാന്‍ അഭിനന്ദിക്കുന്നു, ചേതന്‍ ഭഗത് എഴുതിയ കോളത്തിനെ അഭിനന്ദിച്ച് തരൂര്‍ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തിരുന്നത്. ട്വീറ്റിന് മറുപടിയായി അടുത്ത തവണ അഭിനന്ദിക്കുമ്പൊ വലിയ വാക്കുകള്‍ ഉപയോഗിക്കുമോ എന്നായിരുന്നു ചേതന്‍ ഭഗതിന്റെ ചോദ്യം.

എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ കടുകട്ടി വാക്കുകളുമായി ഏവരേയും ഞെട്ടിക്കുന്ന മറുപടിയുമായാണ് ശശി തരൂര്‍ എത്തിയത്.

‘ ചേതന്‍ ഭഗത്, തീര്‍ച്ചയായും ! എന്നുതുടങ്ങിയ ചുരുക്ക ട്വീറ്റില്‍ പത്തോളം കടുകട്ടി വാക്കുകളാണ് തരൂര്‍ ഉപയോഗിച്ചത്.