ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാവിയെ കുറിച്ച് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ് 1999ല്‍ നല്‍കിയ മുന്നറിയിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ താപ്പറുമായി 1999ല്‍ ബിബിസിയില്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചാണ് തരൂര്‍, മന്‍മോഹന്‍ സിങ് നല്‍കിയ മുന്നറിയിപ്പ് ചൂണ്ടിക്കാണിച്ചത്.

വര്‍ഗീയ വാദത്തില്‍ നിന്നു ജാതി പോരില്‍ നിന്നും നമ്മുടെ രാജ്യവും ഭരണവര്‍ഗവും പിന്തിരിഞ്ഞില്ലെങ്കില്‍ വരാന്‍ പോകുന്നത് സോവിയറ്റ് യൂണിയന് സംഭവിച്ചത് പോലുള്ള നാശമായിരിക്കുമെന്ന്, മന്‍മോഹന്‍ സിങ് പറയുന്ന ഭാഗമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

1999 ല്‍ ഡോ. മന്‍മോഹന്‍ സിങ് നമുക്ക് നല്‍കുന്ന ദീര്‍ഘദൃഷ്ടിയുള്ള മുന്നറിയിപ്പ്, നമ്മുടെ ഭരണ മേഖലകളില്‍ നിന്നും വര്‍ഗീയവാദികളെ തടയാന്‍ ജാഗ്രത പാലിക്കണം, കൂടാതെ മറ്റു മേഖകളിലെ മോശമായവ തടയുന്നതിനായി നമ്മുടെ പ്രവര്‍ത്തനം ശക്തമാക്കുകയും വേണം!, ശശി തരൂര്‍ കുറിച്ചു.

ബിബിസി അഭിമുഖത്തിന്റെ പൂര്‍ണ്ണ വീഡിയോ കാണാം..