Connect with us

Culture

സര്‍ഫ് എക്‌സല്‍ പരസ്യത്തിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍, തെറി മാറിക്കിട്ടി വലഞ്ഞ് മൈക്രോസോഫ്റ്റ് എക്‌സല്‍

Published

on


ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയുടെ ഉല്‍പന്നമായ സര്‍ഫ് എക്‌സല്‍ അലക്കുപൊടിയുടെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സര്‍ഫ് എക്‌സല്‍ ഉല്‍പന്നം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തെ പ്രമേയമാക്കിയാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കിടയിലേക്ക് ഒരു പെണ്‍കുട്ടി സൈക്കിളില്‍ എത്തുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയുന്നു. കൂട്ടുകാരുടെ കൈവശമുണ്ടായിരുന്ന എല്ലാ ചായവും തീരുമ്പോള്‍ കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുകയും സൈക്കിളില്‍ കയറ്റി പള്ളിയില്‍ എത്തിക്കുകയും ചെയ്യും. പള്ളിക്ക് മുന്നില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനായി ഇറക്കി വിടുന്ന പെണ്‍കുട്ടിയോട് നിസ്‌കരിച്ച ശേഷം ഹോളി ആഘോഷിക്കാന്‍ വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്.

ഇതാണ് ചില വര്‍ഗീയ ശക്തികളെ ചൊടിപ്പിച്ചത്. സര്‍ഫ് എക്‌സലിന്റെ തന്നെ ഉല്‍പന്നമാണെന്നു വിചാരിച്ച് മൈക്രോസോഫ്റ്റ് എക്‌സലിനു താഴെ പോയി പോലും മുട്ടന്‍ തെറികളെഴുതി വിട്ടാണ് പലരും കലിപ്പടക്കിയത്. എന്നാല്‍ പരസ്യത്തെ പിന്തുണച്ച് വലിയ വിഭാഗം ജനങ്ങളും രംഗത്തെത്തിയിരുന്നു.

Film

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചു

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ എസ്ഐടിയുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

പ്രത്യേക അന്വേഷണസംഘം നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. തുടര്‍ നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് പലരും അന്വേഷണസംഘത്തെ അറിയിച്ചു. ഹേമ കമ്മറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ട്. പക്ഷേ നടപടികളിലേക്ക് കടക്കാനില്ലെന്നാണ് വിശദീകരണം. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്.

ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താനുള്ള നീക്കത്തിലേക്ക് അന്വേഷണസംഘം കടന്നത്. മലയാള ചലച്ചിത്ര മേഖലയിലെ 50 പേരാണ് കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് പരിശോധിച്ചു 50 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ നീക്കം. അതേസമയം മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ഹൈക്കോടതി നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഈ നിലപാട്.

Continue Reading

Art

ടൊവിനോ നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

Published

on

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

‘സെവണ്‍ത് ഡേ’, ‘ഫോറന്‍സിക്’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അഖില്‍ പോള്‍-അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’, ‘ശ്രീകൃഷ്ണപ്പരുന്ത്’, ‘ഭ്രമരം’ തുടങ്ങി പതിനാലോളം സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിര്‍മിച്ചിരിക്കുന്നത്.

Continue Reading

Film

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍; മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കം

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് പുതിയ സംഘടനയെന്നും പുത്തന്‍ സിനിമാ സംസ്‌കാരം രൂപീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Published

on

മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടനയ്ക്ക് നീക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് പുതിയ സംഘടനയെന്നും പുത്തന്‍ സിനിമാ സംസ്‌കാരം രൂപീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവര്‍ത്തിക്കും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നിട്ട് ഇറങ്ങണമെന്നും പറഞ്ഞു.

Continue Reading

Trending