main stories
ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചു; സ്പീക്കര്‍ക്കെതിരെ ആരോപണവുമായി സ്വപ്ന
സ്വര്‍ണക്കടത്ത് കേസുമായി സ്പീക്കര്‍ക്കുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് സ്വപ്നയുടെ മൊഴി

കൊച്ചി: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചുവെന്ന് സ്വപ്ന വെളിപ്പെടുത്തി. ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിലാണ് സ്വപ്നയുടെ മൊഴിയുള്ളത്.
ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നതെന്നും നിരവധി വട്ടം വിളിച്ചിട്ടും താൻ തനിച്ച് പോയിരുന്നില്ലെന്നും സ്വപ്ന പറഞ്ഞു. സ്പീക്കറുടെ വ്യക്തി താൽപര്യങ്ങൾക്ക് കീഴ്പ്പെടാതിരുന്നതിനാല് മിഡിൽ ഈസ്റ്റ് കോളജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന വ്യക്തമാക്കി.
യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവയ്ക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന മൊഴി നലൽകി. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിൽ എം. ശിവശങ്കറിന്റെ ടീം ഉണ്ടായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.
ശിവശങ്കർ ടീം സർക്കാരിന്റെ പല പദ്ധതികളും ബിനാമി പേരുകളിൽ തട്ടിയെടുത്തുവെന്നും സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു ഉൾപ്പടെയുള്ളവരായിരുന്നു ഇവരെന്നും സ്വപ്ന ആരോപിച്ചു.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസ് റിമാന്‍ഡില്‍
യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍.

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന് കടവില്‍ നിന്നാണ് ബെയ്ലിന് ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്ലിന് ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന് ദാസ് ക്രൂരമായി മര്‍ദിച്ചത്.

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.
പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.
kerala
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.
ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു