സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗ്: എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലണ്ടിനെ തോല്‍പ്പിച്ച് സ്വീഡന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 66-ാം മിനിറ്റില്‍ ഫോഴ്‌സ്ബര്‍ഗാണ് സ്വീഡനായി ഗോള്‍ നേടിയത്.

ബോക്‌സിന് പുറത്ത് നിന്ന് ഫോഴ്‌സ്ബര്‍ഗ് തൊടുത്ത ഷോട്ട് സ്വിസ് താരം മാനുവല്‍ അകാന്‍ജിയുടെ കാലില്‍ തട്ടി ഡിഫ്‌ളക്ട് ചെയ്ത് വലയില്‍ കയറുകയായിരുന്നു. പൊസിഷനില്‍ നിന്നിരുന്ന ഗോളി യാന്‍ സൊമറിനെ ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു അകാന്‍ജിയുടെ ഇടപെടല്‍. ഇതോടെ പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വീഡന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.