Connect with us

main stories

തുര്‍ക്കിയില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പട്ടു

അങ്കാറയിലെ എയ്റോസ്പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം.

Published

on

തുര്‍ക്കിയിലെ അങ്കാറയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി ആഭ്യന്തരമന്ത്രി അലി യെര്‍ലികായ അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അങ്കാറയിലെ എയ്റോസ്പേസ് കമ്പനിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം.

ആക്രമണം നടത്തിയ രണ്ട് ഭീകരന്മാരും മൂന്ന് പൗരന്മാരും കൊല്ലപ്പെട്ടതായി തുര്‍ക്കി ആഭ്യമന്തര മന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നുവെന്നും അവസാന ഭീകരനെ നിര്‍വീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഭീകരാക്രമണത്തിന്റെ പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല. ആക്രമണം നടന്ന സ്ഥലത്ത് ഈ ആഴ്ച യുക്രയ്നിലെ ഉന്നത നയതന്ത്രജ്ഞന്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആയുധമേന്തിയ ഭീകരരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് തുര്‍ക്കി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും

പ്രതിപക്ഷ സര്‍വീസ് സംഘടനളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐയുടെ സര്‍വീസ് സംഘടനകളും ഇതോടൊപ്പം പണിമുടക്ക് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സര്‍വീസ് സംഘടനളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐയുടെ സര്‍വീസ് സംഘടനകളും ഇതോടൊപ്പം പണിമുടക്ക് പ്രഖ്യാപിച്ചു. അതേസമയം പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

യു.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനയായ സെറ്റോയും സി.പി.ഐ സര്‍വീസ് സംഘടന ജോയിന്റ് കൗണ്‍സിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക,ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്‌കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞിട്ടും ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജോയിന്റ് കൗണ്‍സിലും പറയുന്നു.

Continue Reading

india

ആര്‍ജി കര്‍ ബലാത്സംഗക്കൊലക്കേസ്: വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

Published

on

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതിക്ക് മരണം വരെ തടവുശിക്ഷ വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നെന്നും ബഅല്ലായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

അതേസമയം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് ഡോക്ടറുടെ കുടുംബം അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നതെന്നും ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതെന്നും കുടുംബം പറഞ്ഞിരുന്നു. കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിരുന്നു.

 

 

Continue Reading

main stories

ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു

ജെ.ഡി വാന്‍സ് വൈസ് പ്രസിഡന്റായും അധികാരമേറ്റു.

Published

on

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ബൈഡനൊപ്പം ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി ട്രംപ് എത്തിയത്. 1861ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ബൈബിള്‍ തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.

ജെ.ഡി വാന്‍സ് വൈസ് പ്രസിഡന്റായും അധികാരമേറ്റു. 2024 നവംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് അധികാരത്തിലേക്ക് എത്തുന്നത്.

ഏറെ ട്രംപ് ആരാധകര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ നടന്ന പ്രാര്‍ഥനയില്‍ ട്രംപ് കുടുംബസമേതം പ?ങ്കെടുത്തു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് തുടങ്ങിയവര്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു.

 

Continue Reading

Trending