പിന്നില്‍ ആരാന്നറിയാം; ഗോഡ്സെ സിന്ദാബാദ് ട്രെന്റിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്ന ട്വീറ്റുകള്‍ ട്വിറ്ററില് ട്രെന്റാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഈ ട്രെന്റ് ആയതിന് പിന്നില്‍ ആരാണെന്ന് നമുക്കറിയാമെന്നും അവര്‍ മുഖം കപടമാക്കിവെച്ചത് കൊണ്ട് കാര്യമില്ലെന്നും ശശി തരൂര്‍ തുറന്നടിച്ചു.
പുതിയ ഇന്ത്യയുടെ മുഖമാണിതെന്ന് എഴുത്തുകാരി സാഭ നഖ്വി ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം.
ആരാണ് ഈ ട്രെന്റിങ് ഉയര്‍ത്തികൊണ്ടുവന്നതെന്നും ആ മുഖം കപടമായി മറച്ചുവെച്ചതെന്നും നമ്മുക്കറിയാം. ഗോഡ്സെയെക്കാള്‍ ഗാന്ധിയുടെ ഇന്ത്യ വിജയിക്കുമെന്നതില്‍ എനിക്ക് സംശയമില്ല, നഖ്വിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു ശശി തരൂരി കുറിച്ചു.
രാവിലെ ഗാന്ധിജയന്തി ദിനത്തില്‍ എഴുന്നേറ്റപ്പോള്‍ ട്വിറ്ററില്‍ നാഥുറാം ഗോഡ്സെ സിന്ദാബാദ് മുകളില്‍ ട്രെന്റായിരിക്കുന്നു. തുടര്‍ന്നാണ് സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകള്‍ തുറന്നു പറയുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവായ സഭ നഖ്വി, പുതിയ ഇന്ത്യയുടെ ഒരു മുഖം എന്ന് ട്വീറ്റ് ചെയ്തത്.
ട്വിറ്ററിലെ തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നാണ് ‘നാഥുറാം ഗോഡ്സെ സിന്ദാബാദ്’ എന്ന ഹാഷ് ടാഗില്‍ ഗാന്ധിക്കെതിരായ കുറിപ്പുകളാല്‍ ട്വീറ്റുകള്‍ ട്രെന്റായത്. ബി.ജെ.പി നേതാവും ഡല്‍ഹി കലാപാത്തില്‍ ആരോപണവിധേയനുമായ കപില്‍ മിശ്ര അടക്കമുള്ളവര്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകളാണ് നാഥുറാം ഗോഡ് സെ എന്ന ഹാഷ് ടാഗ് ട്രെന്റ് ആക്കിയിരിക്കുന്നത്. നേരത്തെ ഗോഡ്സെ ദേശഭക്തനാണെന്ന് ലോക്സഭയില്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ടാക്കൂര്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ രേഖകളില്‍ നിന്ന് പ്രജ്ഞയുടെ പരാമര്‍ശം നീക്കം ചെയ്യുകയും ഉണ്ടായി. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞ.
നേരത്തെയും പ്രജ്ഞ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രജ്ഞയെ ബിജെപി ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയാക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ക്ക് വേണ്ടി നിലനില്‍ക്കുകയും ചെയ്തിരുന്നു.
Be the first to write a comment.