ബംഗളൂരു: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. രക്തസാക്ഷിത്വദിനത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഗോഡ്‌സെയെ മഹത്വവത്കരിച്ച് രംഗത്തെത്തിയതിനെ അദ്ദേഹം വിമര്‍ശിച്ചു. ഗാന്ധിയുടെ കൊലയാളികള്‍ക്കായി പ്രതിമ നിര്‍മിക്കുന്നവരും ഗോഡ്‌സെയെ ആരാധിക്കുന്നവരും ദേശഭക്തരല്ലെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു.

സ്വാതന്ത്രസമരത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അവരില്‍ നിന്ന് ദേശസ്‌നേഹത്തിന്റെ പാഠങ്ങള്‍ ഉള്‍കൊള്ളേണ്ടതില്ലെന്നും സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് സംഭാവന എന്താണെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു.