crime
ബോംബ് നിര്‍മാണ ദൃശ്യം വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കി; കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബോംബ് നിര്‍മാണ ദൃശ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഴപ്പിലങ്ങാട് കൂടകടവ് വിവേകാനന്ദ നഗറിലെ ധനുഷിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ ബോംബ് നിര്‍മാണ പരിശീലനം നടത്തുകയും നടുറോഡില്‍ ബോംബറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വാട്‌സ്ആപ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയുള്ള പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് വിഷയത്തില്‍ നടപടികള്‍ തുടങ്ങിയത്. സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഒരു യുവാവ് തെങ്ങിന് പിന്നില്‍ നിന്ന് ബോംബ് കെട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. കരിങ്കല്‍ ചീളുകളും വെടിമരുന്നുകളും ദൃശ്യത്തില്‍ വ്യക്തമായി കാണാം. നിര്‍മാണത്തിന് ശേഷം 2തവണ ബോംബ് പൊട്ടിക്കുന്നതും ദൃശ്യത്തിലുണ്ട്. ബോംബ് പൊട്ടിക്കുന്ന ദൃശ്യത്തില്‍ കൂടുതല്‍ യുവാക്കളെ കാണാം. സിനിമാപ്പാട്ടിന്റെ അകമ്പടിയോടെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്.
crime
ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.
crime
സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.
crime
ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍
ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
News3 days ago
എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി