Connect with us

crime

കുട്ടിയെ നേരത്തെ കണ്ടുവച്ചു; മുമ്പ് ഒരു തവണ ക്രിസ്റ്റല്‍ രാജ് വീട്ടിലെത്തി; ആലുവയിലെ 8 വയസുകാരിയെ പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്

നേരത്തെ വീടിന്റെ പരിസരത്ത് എത്തുകയും ക്രിസ്റ്റല്‍ രാജ് കുട്ടിയെ കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അത്തരത്തിലൊരു ശ്രമവും നടന്നില്ല.

Published

on

ആലുവയില്‍ ഉറങ്ങിക്കിടന്ന 8വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്. കുട്ടിയെ പ്രതി ക്രിസ്റ്റല്‍ രാജ് നേരത്തെ കണ്ടുവച്ചിരുന്നു. മുന്‍പ് ഒരുതവണ ഇയാള്‍ വീട്ടിലെത്തിയിരുന്നതായും മോഷണശ്രമവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി രണ്ടാം തവണ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു.

നേരത്തെ വീടിന്റെ പരിസരത്ത് എത്തുകയും ക്രിസ്റ്റല്‍ രാജ് കുട്ടിയെ കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അത്തരത്തിലൊരു ശ്രമവും നടന്നില്ല. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ ഇയാള്‍ ലൈംഗികാതിക്രമത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും മോഷണവും ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതിയെ പതിനാല് ദിവസത്തേത്ത് ആലൂവ മജിസ്‌ട്രേറ്ര് കോടതി റിമാന്‍ഡ് ചെയ്തു.

ഇയാളുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച എറണാകുളം പോക്‌സോ കോടതി പരിഗണിക്കും. പ്രതിക്കെതിരെ നിലവില്‍ ലൈംഗികപീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ക്രിസ്റ്റല്‍ രാജിനെതിരെ മറ്റൊരു പോക്‌സോ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസം മോഷണശ്രമത്തിനിടെ ഒരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അതിന് പിന്നിലും ക്രിസ്റ്റല്‍ രാജ് ആണെന്നാണ് പൊലീസ് പറയുന്നത്.

crime

നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Published

on

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തി അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍.ഐ.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇയാള്‍ കുറച്ചുനാളായി എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റിജുമോന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിരോധിത സംഘടനകളില്‍പ്പെട്ടവരെ എന്‍.ഐ.എ നിരീക്ഷിച്ച വിവരങ്ങള്‍ ആ സംഘടനയിലെ പ്രമുഖരുമായി പങ്കു വെച്ചു എന്നതിന് തെളിവ് ലഭിച്ചിരുന്നു.തുടര്‍ന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ എന്‍.ഐ.എ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ അനസിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളാ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

Continue Reading

crime

തലശ്ശേരി-കുടക് ചുരത്തില്‍ നാല് കഷണങ്ങളാക്കി പെട്ടിക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം

രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.

Published

on

തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18-19 വയസ്സുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്‌പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.

കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. അമേരിക്കയില്‍നിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാര്‍ സൂചനയായി കണക്കാക്കിയാണ് അന്വേഷണം.

Continue Reading

crime

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി വാങ്ങി വഞ്ചിച്ചു; സംഘ്പരിവാര്‍ തീപ്പൊരി നേതാവ് ചൈത്ര കുന്താപുര അറസ്റ്റില്‍

ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്

Published

on

കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയില്‍ സംഘ്പരിവാര്‍ നേതാവും തീവ്രഹിന്ദുത്വ വേദികളിലെ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുര അറസ്റ്റില്‍.

ബംഗളൂരുവില്‍ നിന്നുള്ള ക്രൈം ബ്രാഞ്ച് പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്ന ഭാഗത്ത് നിന്നാണ് ചൈത്രയെ പിടികൂടിയത്. ഏറെനാളായി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷയായ ചൈത്ര, മാസ്‌ക് ധരിച്ചാണ് എത്തിയിരുന്നത്.

ചൈത്രയെ അറസ്റ്റ് ചെയ്യുന്നു

മുംബൈയില്‍ വ്യവസായിയും ബില്ലവ സമുദായ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഗോവിന്ദ ബാബുവാണ് പരാതിക്കാരന്‍. നിയമസഭ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷയില്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പറയുന്നു. കിട്ടാതായതിനെത്തുടര്‍ന്ന് ബംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ചൈത്രയുടെ കൂട്ടാളികളായ ശ്രീകാന്ത് നായക്, ഗംഗന്‍ കഡുര്‍, എ. പ്രസാദ് എന്നിവരെയും ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

Trending