News
കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെ നെതന്യാഹുവിന് ക്ഷണവുമായി ഹംഗേറിയന്‍ പ്രസിഡന്റ്
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന് ഹംഗറിയുടെ ക്ഷണം ലഭിച്ചത്.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഹംഗറിയിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന് ഹംഗറിയുടെ ക്ഷണം ലഭിച്ചത്.
ഹംഗറിയുടെ ക്ഷണം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹംഗറിയുടെ തീവ്ര വലതുപക്ഷ പ്രസിഡന്റായ വിക്ടര്‍ ഓര്‍ബനാണ് ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈലി ഭരണകൂടം അതിക്രമങ്ങള്‍ തുടരുമ്പോഴും നെതന്യാഹുവിനെ രാജ്യത്തേക്ക് ക്ഷണിച്ചത്.
‘നെതന്യാഹു വന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രകാരമുള്ള ഒരു നടപടിയും ഉണ്ടാകില്ല ഞാന്‍ ഉറപ്പ് നല്കുന്നു,’ എന്ന് ഓര്‍ബര്‍ ഹംഗറിയിലെ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ നെതന്യാഹുവോ ഗാലന്റോ ഐ.സി.സിയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യത്തേക്ക് യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഐ.സി.സി അംഗങ്ങളായ ഹംഗറി, ചെക്കിയ, അര്‍ജന്റീന അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രാഈലിനെതിരായ അറസ്റ്റ് വാറണ്ട് തള്ളുന്നതായി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രയോഗിക്കാന്‍ തയ്യാറാണെന്ന് ഫ്രാന്‍സും നെതര്‍ലന്‍ഡും പറഞ്ഞിരുന്നു. ബെല്‍ജിയവും സ്പെയിനും ഐ.സി.സി നിലപാടിനെ പൂര്‍ണമായും പിന്തുണക്കുന്നുമുണ്ട്.
ഐ.സി.സിയുടെ അറസ്റ്റ് വാറണ്ട് പൂര്‍ണമായിട്ട് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കുമെന്നും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും ഓസ്ട്രിയ അറിയിച്ചു. നെതന്യഹുവിനെ കസ്റ്റഡിയിലെടുക്കുമെന്ന് സ്ലോവേനിയയും പ്രതികരിച്ചു.
സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ജപ്പാന്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് വ്യക്തമല്ല.
kerala
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിധരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനും അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.
ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എംഎസ്എഫടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചത്.
ഫെബ്രുവരി 28ന് ട്യൂഷന് സെന്ററിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്.
kerala
പ്ലസ് ടു ഫലം നാളെ മൂന്നിന്
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പകല്‍ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.പകല്‍ 3.30 മുതല്‍ ഫലമറിയാം.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്ന വെബ്സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS — Kerala, PRD Live എന്ന മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഫലം ലഭ്യമാകുക.
4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 26,178 പേരാണ് വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ റെഗുലര്‍ പരീക്ഷ എഴുതിയത്.
actor
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മുട്ടി; താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ സിനിമാലോകവും പങ്കുചേര്‍ന്നു

മലയാള സിനിമയുടെ ഇതിഹാസതാരം മോഹന്‍ലാലിന് ഇന്ന് 65 ാംപിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ആശംസയുടെ ഒരു പ്രവാഹമായിരുന്നു.
നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നീണ്ട കരിയറുള്ള മഹാനടന്റെ പിറന്നാള്‍ വലിയ ആഘോഷമായി തന്നെയാണ് നടത്തിയിട്ടുള്ളത്. ‘മോഹന്‍ലാലിനൊപ്പം ഒരു ചെറിയ ചിത്രം മമ്മുട്ടി പങ്കുവെച്ചു’. ‘ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ മോഹന്‍ലാല്‍’. അദ്ദേഹത്തിന്റെ മമ്മുട്ടി കമ്പനിയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ആശംസകള്‍ നേര്‍ന്നു. 40വര്‍ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്‍ലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്.
ഏറ്റവും പുതിയ ചിത്രങ്ങളായ ‘എമ്പുരാന്’, ‘തുടരും’ എന്നിവ മികച്ച വിജയം നേടിയ വര്‍ഷമായതിനാല്‍ തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. 1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചലച്ചിത്ര മേഖലയിലേക്ക് വന്നത്. ആ കാലം തൊട്ട് മലയാളസിനിമയുടെ ഇതിഹാസങ്ങളായ മോഹന്‍ലാലും മമ്മുട്ടിയും തമ്മിലുള്ള സൗഹൃദവും സിനിമാ മേഖലയിലും ആരാധകര്‍ക്കിടയിലും എപ്പോഴും ചര്‍ച്ചയാവാറുണ്ട്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
Cricket3 days ago
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്