film
വിവാഹമോചന കരാറില്‍ കൃത്രിമം കാണിച്ചു; അമൃതയുടെ പരാതിയില്‍ ബാലക്കെതിരെ കേസ്
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

നടന് ബാലക്കെതിരെ അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നുമാണ് പരാതി.
കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കിയതാണെന്നും മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചെന്നും അമൃത പരാതിയില്‍ പറയുന്നു. പ്രീമിയം തുക അടച്ചിട്ടില്ലെന്നും ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചെന്നും പരാതിയിലുണ്ട്. മകള്‍ക്കു വേണ്ടി ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 15 ലക്ഷവും പിന്‍വലിച്ചതായും വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്‍ അമൃത പറയുന്നു.
നേരത്തെ സമൂഹ മാധ്യമത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു.
film
ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ്
ചുരുളി സിനിമയുടെ വിവാദത്തില്‍ നടന് ജോജു ജോര്‍ജിനെതിരെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന് ജോജു ജോര്‍ജിനെതിരെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിനിമയില്‍ ജോജുവിന് നല്കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്‍വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ജോജു രംഗത്തെത്തിയിരുന്നു. സിനിമയില്‍ താന്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെ ലിജോ ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കുകയായിരുന്നു.
അഞ്ച് ലക്ഷത്തിലേറെ രൂപ ജോജു ജോര്‍ജിന് നല്‍കിയതിന്റെ രേഖകള്‍ ലിജോ പുറത്തുവിട്ടിരുന്നു. സിനിമയിലെ ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും ലിജോ പോസ്റ്റില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ കുറിച്ചിരുന്നു.
അതേസമയം അവസരമുണ്ടായാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ വ്യക്തമാക്കിയിരുന്നു.
സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് ജോജു ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയിലെ അസഭ്യ പരാമര്‍ശങ്ങള്‍ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കിയെന്നും ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞെന്നും ജോജു പറഞ്ഞിരുന്നു.
film
ജെഎസ്കെ വിവാദം: കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക
സെന്‍സര്‍ ബോര്‍ഡ് ഗൈഡ്ലൈനില് പുനരാലോചനവേണമെന്നും തിങ്കളാഴ്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

ജെ.എസ്.കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. സെന്‍സര്‍ ബോര്‍ഡ് ഗൈഡ്ലൈനില് പുനരാലോചനവേണമെന്നും തിങ്കളാഴ്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് തീരുമാനം.
ഈ വഷയം അഡ്രസ് ചെയ്യാതെ ഇരുന്നാല്‍ ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വര്‍ധിക്കുമെന്നും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയമെന്നും ഫെക്ര പറഞ്ഞു. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മള് കരുതേണ്ടതില്ലെന്നും സംഘടന വ്യക്തമാക്കി.
ഒരു സമ്മര്‍ദത്തിന്റെ ഭാഗമായി വഴങ്ങിക്കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കില്‍ നാളെ ഇതിനേക്കാള്‍ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. നിയമം അനുവധിക്കുന്ന സ്വതന്ത്രം എല്ലാ സര്‍ഗാത്മകത പ്രവര്‍ത്തികള്‍ക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയില്‍ നിന്നും ലഭിക്കുമെന്ന് നമ്മള് ആഗ്രഹിക്കുകയാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
കോടതിയില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ഫെഫ്ക പറഞ്ഞു.
film
ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനം, തിരക്കഥയും സാമ്പത്തികവശവും സുതാര്യമായിരുന്നു; ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ട്
ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടന് വിനയ് ഫോര്‍ട്ട്. ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.
ചുരുളി സിനിമ വിവാദത്തില്‍ ലിജോ ജോസിന് മറുപടിയുമായി നടന് ജോജു ജോര്‍ജ് രംഗത്തുവന്നു.സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്‍ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞു.
ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ജോജു ജോര്‍ജ് രംഗത്ത് വന്നത്. താന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു