Connect with us

EDUCATION

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയുള്ള തീരുമാനം സർക്കാർ പിൻവലിച്ചു

അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ അറിയിച്ചു

Published

on

തിരുവനന്തപുരം: കേരളത്തിലെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ അറിയിച്ചു.

വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തിൽ സർ‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യാപക സംഘടനകളും വിദ്യാർത്ഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഉത്തരവ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നായിരുന്നു അധ്യാപക സംഘടനകളുടെ പരാതി.

25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലായിരുന്നു പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

EDUCATION

LBS 2024; നഴ്സിംഗ് പാരാമെഡിക്കൽ അഡ്മിഷന്റെ ആദ്യ സ്പെഷ്യൽ അലോട്ട്മെന്റ് സെപ്റ്റംബർ 23ന്

Published

on

സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റിനായി വിദ്യാർത്ഥികൾ പതിനെട്ടാം തീയതി മുതൽ ഇരുപതാം തീയതി വരെ ഓപ്ഷൻ രജിസ്ട്രേഷൻ നൽകേണ്ടതാണ്.

. നേരത്തെ ഉള്ള ഓപ്ഷനുകൾ ഒന്നും ഇപ്പോൾ വെബ്സൈറ്റിൽ കാണാൻ സാധിക്കുകയില്ല. വിദ്യാർത്ഥികൾ പുതിയ ഓപ്ഷൻ നൽകേണ്ടതാണ്.

.  നിലവിൽ ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ അടുത്ത സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റ് ആയി NOC സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

. നിലവിൽ അഡ്മിഷൻ എടുത്ത് സ്പെഷ്യൽ അലോട്ട്മെന്റ് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ കോളേജിൽ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ അവർക്ക് നേരത്തെയുള്ള സീറ്റ് നഷ്ടപ്പെടുന്നതാണ്.

. പുതുതായി അനുവദിച്ച കോളേജുകളിലെ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ ഓപ്ഷൻ നൽകാവുന്നതാണ്. പ്രത്യേക ശ്രദ്ധിക്കുക ഫിസിയോതെറാപ്പിക്ക് കോട്ടയം ഗവൺമെന്റ് കോളേജിൽ സീറ്റ് അനുവദിച്ചിട്ടുണ്ട്.

. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതുതായി BSc ന്യൂക്ലിയർ മെഡിസിൻ അനുവദിച്ചിട്ടുണ്ട്.

. സെപ്റ്റംബർ ഇരുപതാം തീയതി വരെ നിലവിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ എടുക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെ വേക്കൻസി ലിസ്റ്റ് വരുന്നതിനുമുമ്പ് തന്നെ ഓപ്ഷൻ രജിസ്ട്രേഷൻ കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

Continue Reading

EDUCATION

എന്‍.എം.എം.എസ്‌ 2024-25 ; എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Published

on

എന്‍.എം.എസ്‌  പരീക്ഷയിൽ സ്‌കോളർഷിപ്പ് അർഹത നേടുന്ന കുട്ടികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് തുക : 48,000

പ്രധാന വിവരങ്ങൾ

* സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കം.

* അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15-10-2024 ആണ്

* അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കണം.

* രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ് – വാർഷിക വരുമാനം മൂന്നര ലക്ഷം കവിയാൻ പാടില്ല.

* ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് 55% മാർക്ക് ലഭിച്ചിരിക്കണം.

* പാസ്പോർട്ട് സൈസ് ഫോട്ടോ.

* SC/ST കുട്ടികൾക്ക് ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.

* ഭിന്നശേഷി കുട്ടികൾക്ക് 40% ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ്.

* ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

* അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഒരു കോപ്പി സ്കൂളിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം സമർപ്പിക്കണം.

* പരീക്ഷ 16-11-2024 ശനി രാവിലെ 10 മണിക്കും ഉച്ചക്ക് ശേഷം 1.30 നുമായി നടക്കും

വിശദ വിവരങ്ങൾ
https://nmmse.kerala.gov.in/

Continue Reading

EDUCATION

കാലിക്കറ്റില്‍ എം.എഡ്. പ്രവേശനം

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

Published

on

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

അപേക്ഷാ ഫീസ്
* എസ്.സി/എസ്.ടി – 390 രൂപ
* മറ്റുള്ളവര്‍ 830 രൂപ.

അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും👇🏻
https://admission.uoc.ac.in/admission?pages=medu

admission.uoc.ac.in

0494 2407016, 2407017, 2660600.

Continue Reading

Trending